ജെസ്‌നയെ കടത്തികൊണ്ടു പോയ സ്ഥലം തിരിച്ചറിഞ്ഞെന്ന് സിബിഐ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ജെസ്‌നയെ കടത്തികൊണ്ടു പോയ സ്ഥലം തിരിച്ചറിഞ്ഞെന്ന് സിബിഐ. ജെസ്ന ഒരു ഇസ്ലാമിക രാജ്യത്തുണ്ടെന്ന് തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് സിബിഐയ്ക്ക് നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയെന്നാണ് സൂചന. ജെസ്നയെ വിദേശത്തേക്ക് കൊണ്ടു പോയവരെ സിബിഐ തിരിച്ചറിഞ്ഞിട്ടുണ്ട്. വിശദ അന്വേഷണ റിപ്പോര്‍ട്ട് മുദ്രവവെച്ച കവറില്‍ തിരുവനന്തപുരം കോടതിയില്‍ സിബിഐ ഉടന്‍ സമര്‍പ്പിക്കും.

വീട്ടില്‍ നിന്ന് കണ്ണിമലയിലെ ബാങ്ക് കെട്ടിടത്തില്‍ ജെസ്ന എത്തിയതിന് സിസിടിവി ദൃശ്യങ്ങള്‍ തെളിഞ്ഞിരുന്നു. ഇവിടെ നിന്നും ശിവഗംഗ എന്ന സ്വകാര്യ ബസില്‍ കയറി. ഈ ബസില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി ബന്ധമുള്ളവരും ഉണ്ടായിരുന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍ എന്നാണ് സൂചന. ഈ ബസില്‍ യാത്ര ചെയ്ത രണ്ടു പേരെ സിബിഐ തിരിച്ചറിഞ്ഞു.

എരുമേലി കേന്ദ്രീകരിച്ചുള്ള സംഘമാണ് ജെസ്നയെ കടത്തി കൊണ്ടു പോകാന്‍ ഗൂഢാലോചന നടത്തിയെതെന്നാണ് സിബിഐ സൂചന നല്‍കുന്നത്. മംഗലാപുരം, ചെന്നൈ, ഗോവ, പൂന എന്നിവിടങ്ങളില്‍ സിബിഐ അന്വേഷണം നടത്തി. ഇതില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനി ജെസ്ന മരിയ ജെയിംസിനെ തീവ്രവാദികള്‍ വ്യാജ പാസ്പോര്‍ട്ടില്‍ വിദേശത്തേക്ക് കടത്തിയതായി സംശയമുണ്ടെന്ന് സിബിഎ എഫ്ഐആര്‍ പറയുന്നുണ്ട്.

തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ ജെസ്നയുടെ തിരോധാനത്തിന് പിന്നില്‍ ഗൗരവകരമായ വിഷയമുണ്ടെന്നും ഇതില്‍ അന്തര്‍ സംസ്ഥാന കണ്ണികളുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകള്‍ മാത്രമുള്ളതിനാലും തെളിവുകളുടെ കണ്ണികള്‍ കോര്‍ത്തിണക്കേണ്ടതിനാലും അതീവ രഹസ്യമായി അന്വേഷണം പുരോഗമിക്കുന്നതിനാലും തെളിവുകള്‍ ചോര്‍ന്നു പോകാതിരിക്കാന്‍ അഡീഷണല്‍ റിപ്പോര്‍ട്ടായി മുദ്ര വെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുകയുള്ളു.

എഫ്ഐആറിലെ വിവരങ്ങള്‍ ചോരാന്‍ സാധ്യതയുള്ളതിനാല്‍ പ്രാഥമിക നിര്‍ണായക വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. സംശയിക്കപ്പെടുന്ന വ്യക്തികള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ട്. ചില പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ കസ്റ്റഡിയിലാകും. നേരത്തെ പത്തനംതിട്ട എസ് പിയായിരുന്ന കെ.ജി സൈമണും സമാന രീതിയില്‍ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരുന്നു. അന്ന് ജെസ്‌ന ചെന്നൈയിലുണ്ടെന്ന സൂചനകളാണ് പുറത്തു വന്നത്.

ജെസ്‌നയെ കണ്ടെത്തുന്നതിന് തൊട്ടടുത്തുവരെ എത്തിയെന്നും സൈമണ്‍ സൂചന നല്‍കിയിരുന്നു. 2018 മാര്‍ച്ച് 20നാണ് ജെസ്‌ന മരിയ ജെയിംസിനെ കാണാതായത്. രാവിലെ എരുമേലി മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്നു പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞു പോയ ജെസ്ന പിന്നെ മടങ്ങിയെത്തിയിട്ടില്ല. 2018 മുതല്‍ ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ട് തുമ്പുണ്ടാക്കാന്‍ സാധിക്കാത്ത കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു.

കേസന്വേഷണത്തില്‍ പോലീസും ക്രൈംബ്രാഞ്ചും നിഷ്‌ക്രിയത്വം പാലിക്കുന്നതിനാല്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ജെസ്നയുടെ സഹോദരന്‍ ജെയിസ് ജോണ്‍ ജെയിംസും അഡ്വ. സി. രാജേന്ദ്രന്‍ വഴി ക്രിസ്ത്യന്‍ ഫോറവും സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ഹൈക്കോടതി സിബിഐയോട് നിലപാടറിയിക്കാന്‍ ഉത്തരവിട്ടിരുന്നു. സിബിഐ അതീവ രഹസ്യമായി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പ്രാഥമിക തെളിവുകള്‍ ശേഖരിച്ച് കേസെടുക്കാന്‍ തയാറാണെന്ന് ഹൈക്കോടതിയില്‍ അറിയിച്ചത്. തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചത്.

അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യതയെ പോലും ചോദ്യം ചെയ്യപ്പെടുന്ന കേസായി ജെസ്‌നയുടെ തിരോധാനം മാറിയിരുന്നു. ബെംഗളൂരു, പൂണെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പോലീസ് അന്വേഷണം നടത്തുകയും പതിനായിരത്തിലധികം ഫോണ്‍ കോളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കും ചെയ്‌തെങ്കിലും യാതൊരു ഫലമുണ്ടായില്ല. എരുമേലി വരെ ജെസ്‌ന പോയതായി സിസിടിവി ദൃശ്യങ്ങളില്‍ തെളിഞ്ഞിരുന്നുവെങ്കിലും അതിനു ശേഷം ജെസ്‌ന എവിടെ പോയി എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുകയാണ്. നിലവില്‍ സിബിഐ തിരുവനന്തപുരം യൂണിറ്റാണ് ജെസ്‌നയുടെ തിരോധാനക്കേസ് അന്വേഷിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാലുവർഷബിരുദം കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനം : പരീക്ഷകൾക്ക് എ.ഐ. ചോദ്യപ്പേപ്പർ ; മൂല്യനിർണയത്തിന് വിരമിച്ച...

0
തിരുവനന്തപുരം : നാലുവർഷബിരുദം കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനിച്ചതോടെ, കോളേജ് പരീക്ഷകളിൽ എ.ഐ....

സഹോദരൻ്റെ ബൈക്ക് ഓടിച്ചതിന് വീട്ടുകാർ ശകാരിച്ചു ; വീടുവിട്ടിറങ്ങിയ 15-കാരനെ ഡൽഹിയിൽ കണ്ടെത്തി

0
മലപ്പുറം: സഹോദരന്റെ ബൈക്ക് എടുത്ത് ഓടിച്ചതിന് വീട്ടുകാർ ശകാരിച്ചതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ...

കാശിക്ക് പോയ ശിവസൂര്യയെ കണ്ടെത്താനാവാതെ പോലീസ്

0
കണ്ണൂർ: ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിനെത്തുടർന്ന് വീട് വിട്ടിറങ്ങിയ പതിനേഴുകാരൻ...

പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കൊല്ലം : പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന...