ഇന്ത്യ – ചൈന അതിർത്തിയിൽ വീരമൃത്യുവരിച്ച ധീരജവാന്മാര്‍ക്ക് പുഷ്പാഞ്ജലിയുമായി ജവഹർ ബാലജനവേദി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാജ്യ താല്പര്യങ്ങളെക്കാൾ രാഷ്ട്രീയ താല്പര്യങ്ങൾക്ക് മുൻഗണന കൊടുക്കുവാൻ നരേന്ദ്രമോദി തയ്യാറാകുന്നതാണ് ചൈനയുടെയും പാകിസ്ഥാന്റെയും അതിർത്തി പ്രദേശങ്ങളിൽ സംഘർഷാവസ്ഥ രൂക്ഷമാകുവാൻ കാരണമെന്ന്  ആന്റോ ആന്റണി എം.പി പറഞ്ഞു. എ.ഐ.സി.സി ആഹ്വാനപ്രകാരം ജവഹർ ബാലജനവേദി ജില്ലാ കമ്മിറ്റി പത്തനംതിട്ട യുദ്ധ സ്മാരകത്തിൽ സംഘടിപ്പിച്ച ഷഹിദോംകാ സലാം ദിവസ്  പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യ – ചൈന അതിർത്തിയിൽ വീരമൃത്യുവരിച്ച 20 ജവാന്മാരുടെ സ്മരണാർത്ഥമാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ചൈനയുടെ കടന്നുകയറ്റത്തെ  ന്യായീകരിക്കുന്ന കേന്ദ്രസർക്കാരും ചൈനീസ് ആക്രമണത്തെപ്പറ്റി ഒരക്ഷരംപോലും ഉരിയാടാത്ത പിണറായി സർക്കാരും ഒരേ നാണയത്തിന്റെ  രണ്ടു വശങ്ങൾ ആണെന്നും ധീര ജവാന്മാരുടെ ഓര്‍മ്മക്കു മുന്നിൽ രാജ്യം ഒരേ മനസ്സോടെ പുഷ്പാഞ്ജലികൾ അർപ്പിക്കുകയാണെന്നും എംപി പറഞ്ഞു.

ജില്ലാ ചെയർമാൻ തട്ടയിൽ ഹരികുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് വെട്ടൂർ ജ്യോതി പ്രസാദ് ദേശ രക്ഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റെനീസ് മുഹമ്മദ് , ജയശ്രീ വി.റ്റി., പി.കെ. ഇഖ്ബാൽ , മുഹമ്മദ് സാദിഖ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...