യു.ഡി.എഫ് നേതൃത്വത്തെ തള്ളി ജോസ് പക്ഷം ; കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവെയ്ക്കില്ല

For full experience, Download our mobile application:
Get it on Google Play

കോട്ടയം: യുഡിഎഫ് നേതൃത്വത്തെ തള്ളി കേരളാ കോണ്‍ഗ്രസ് (എം) ജോസ് പക്ഷം. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവെയ്ക്കില്ലെന്നും  കൂറുമാറിയ ആളെ പ്രസിഡന്റാക്കാനാവില്ലെന്നും  തോമസ് ചാഴിക്കാടന്‍ വ്യക്തമാക്കി. ഇല്ലാത്ത ധാരണ ഉണ്ടെന്ന് പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. പദവി ഒഴിയാന്‍ ധാരണയുണ്ടെന്ന് യുഡിഎഫ് പരസ്യമായി പ്രഖ്യാപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു തോമസ് ചാഴിക്കാടന്‍.

പ്രസിഡന്റ് സ്ഥാനം ജോസ് കെ മാണി പക്ഷത്തെക്കൊണ്ട് രാജിവെയ്പിക്കാന്‍ യു.ഡി.എഫിന്റെ  അവസാനവട്ട ശ്രമം നാളെ നടക്കും. സ്ഥാനം രാജിവെച്ചേ മതിയാകൂ എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നേതൃത്വം പരസ്യമായി ആവശ്യപ്പെട്ടിട്ടും രാജിവെയ്ക്കാത്തതിനാല്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പി.ജെ ജോസഫ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

ഒപ്പമുള്ള പലരും മറുപക്ഷത്തേക്ക് പോയെങ്കിലും കെ.എം മാണി പക്ഷം മല്‍സരിച്ച തദ്ദേശ നിയമസഭ സീറ്റുകളെല്ലാം അടുത്ത തെരഞ്ഞെടുപ്പിലും കിട്ടണമെന്നാണ് ജോസ് പക്ഷത്തിന്റെ ആവശ്യം. പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ട്  ഇത് ചര്‍ച്ച ചെയ്യാമെന്ന യു.ഡി.എഫിന്റ മറുവാദം ജോസ് പക്ഷം അംഗീകരിച്ചിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തി ഒരു ശ്രമം കൂടി നടത്താനാണ് നേതാക്കളുടെ തീരുമാനം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

0
മലപ്പുറം: പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ...