കുളിക്കുന്നതിനിടെ അച്ചന്‍കോവിലാറ്റില്‍ വീണ് ജൂവലറി ഉടമ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുളിക്കുന്നതിനിടെ അച്ചന്‍കോവിലാറ്റില്‍ കാല്‍വഴുതി വീണ് ജൂവലറി ഉടമ മരിച്ചു. പത്തനംതിട്ട നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഉഷ ജൂവലറി ഉടമ താഴെവെട്ടിപ്രം അശോക ഭവനില്‍ ജെ. മുരുകന്‍ (59) ആണ് മരിച്ചത്. ബുധന്‍ വൈകിട്ട് നാലോടെ വലഞ്ചുഴി ക്ഷേത്രത്തിന് സമീപം കടവില്‍ ഭാര്യയുമൊത്ത് തുണി കഴുകുന്നതിനായി എത്തിയതാണ്. വീട്ടില്‍ സഹായത്തിന് നില്‍ക്കുന്ന യുവതിയുമുണ്ടായിരുന്നു. തുണി കഴുകിയ ശേഷം കുളിക്കുന്നതിനിടെയാണ് മുരുകന്‍ കാല്‍വഴുതി വീണത്. വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. അഗ്നി രക്ഷ സേനയുമെത്തി മൃതദേഹം കരക്കെത്തിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍. ഭാര്യ: രജനി. മക്കള്‍: ആശ, അര്‍ച്ചന, അരുണ്‍കുമാര്‍.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെ.ടി ജലീലിന് മറുപടിയുമായി മുസ്‌ലിം ലീഗ് വയനാട് ജില്ലാ നേതൃത്വം

0
കോഴിക്കോട്: സിപിഎം നേതാവ് കെ.ടി ജലീലിന് മറുപടിയുമായി മുസ്‌ലിം ലീഗ് വയനാട്...

പഴവങ്ങാടി ഗ്രാമ പഞ്ചായത്തിൽ പി.എം.എ.വൈ ആവാസ് പൊതു ഗ്രാമസഭ നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്തിന്റെ പി.എം.എ.വൈ ആവാസ് പദ്ധതിയുമായി ബന്ധപ്പെട്ട കരട്...

വേദനിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുന്നതാണ് ആത്മീയത ; വി.ഡി. സതീശന്‍

0
തിരുവനന്തപുരം : ലോകം സംഘര്‍ഷഭരിതമാണെന്നും, വേദനിക്കുന്നവരേയും കഷ്ടതയനുഭവിക്കുന്നവരേയും ചേര്‍ത്തുനിര്‍ത്തുന്നതാണ് ആത്മീയതയെന്നും ശാന്തിഗിരി...

ക്നാനായ കോൺഗ്രസ് റാന്നി മേഖല കമ്മിറ്റിയുടെ ‘സ്വപ്ന വീട് ‘പദ്ധതി ഉദ്ഘാടനം ചെയ്തു

0
റാന്നി : ക്നാനായ കോൺഗ്രസ് റാന്നി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ...