യു​വ​തി​യെ ട്രെ​യി​നി​ടി​ച്ച്‌ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : യു​വ​തി​യെ ട്രെ​യി​നി​ടി​ച്ച്‌ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കൊ​ല്ലം ക​ട​യ്ക്ക​ല്‍ സ്വ​ദേ​ശി​നി അ​ശ്വി​നി (23) യാ​ണ് മ​രി​ച്ച​ത്. പേ​ട്ട​ക്ക് സ​മീ​പ​ത്തെ റെ​യി​ല്‍​വെ ട്രാ​ക്കി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ചാ​ല​യി​ലെ ഒ​രു ജ്വല്ല​റി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്. വ്യാ​ഴാ​ഴ്ച ഏ​റെ വൈ​കി​യി​ട്ടും യു​വ​തി വീ​ട്ടി​ലെ​എത്താ​താ​യ​തോ​ടെ ബ​ന്ധു​ക്ക​ള്‍ ഫോ​ര്‍​ട്ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്ച യു​വ​തി നേ​ര​ത്തെ ക​ട​യി​ല്‍ നി​ന്നും പോ​യെ​ന്ന് സ്ഥാ​പ​ന ഉ​ട​മ പോ​ലീ​സി​നോ​ട് മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് റെ​യി​ല്‍​വെ ട്രാ​ക്കി​ല്‍ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. പേ​ട്ട, ഫോ​ര്‍​ട്ട് പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ല്‍ കോ​ളേജാ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് ജിഎസ്ടി തട്ടിപ്പ് ; എസ്ഐടി ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ജി എസ്...

ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ചേർത്തത് സോപ്പുപൊടി ; 40 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
പാട്‌ന : ബിഹാറിലെ നളന്ദയിൽ ഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജന്റ് പൊടി...

പാലക്കാട് അഞ്ചാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച് പ്ലസ് ടു വിദ്യാർത്ഥികൾ

0
പാലക്കാട്: പാലക്കാട് വേലന്താവളത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിക്ക് പ്ലസ് ടു...

മൂന്നാം പ്രസവത്തിനും ഒരു വർഷം ശമ്പളത്തോടു കൂടിയ അവധി ; ഉത്തരവുമായി വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ ജീവനക്കാരായ സ്ത്രീകളുടെ ക്ഷേമത്തിനുതകുന്ന സുപ്രധാന പ്രഖ്യാപനവുമായി...