കൊച്ചിയെ സാക്ഷിയാക്കി ജൂത വിവാഹം ; 15 വർഷത്തിനിടെ ഇതാദ്യം – ഇസ്രായേലിൽ നിന്ന് ജൂതവൈദികനെത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പതിനഞ്ച് വര്‍ഷത്തിന് ശേഷം ഒരു ജൂത വിവാഹത്തിന് കൂടി സാക്ഷ്യംവഹിച്ചിരിക്കുകയാണ് കൊച്ചി. ക്രൈംബ്രാഞ്ച് മുന്‍ എസ്പി ബിനോയ് മലാഖൈ, മഞ്ജുഷ മിറിയം ഇമ്മാനുവേല്‍ എന്നിവരുടെ മകള്‍ റേച്ചല്‍ മലാഖൈയും യുഎസ് പൗരനും നാസ എന്‍ജിനീയറുമായ റിച്ചഡ് സാക്കറി റോവുമാണ് കൊച്ചിയിലെ റിസോര്‍ട്ടില്‍ വിവാഹിതരായത്. പരമ്പരാഗത ജൂത സമ്പ്രദായങ്ങളുടെ എല്ലാ ചിട്ടകളോടെയുമായിരുന്നു വിവാഹം നടന്നത്.

ഇന്നലെയായിരുന്നു വിവാഹം നടന്നത്. വിവാഹത്തിന് കാര്‍മികത്വം വഹിക്കാനുള്ള റബായി ആരിയല്‍ സിയോണിനെ ഇസ്രയേലില്‍ നിന്നാണ് എത്തിച്ചത്. കേരളത്തിലെ ജൂതപ്പള്ളികളെല്ലാം ഇപ്പോള്‍ സംരക്ഷിത പൈതൃക മേഖലകളായതിനാല്‍ എറണാകുളത്തെ റിസോര്‍ട്ടില്‍ ജൂത ആചാരപ്രകാരമുള്ള സംവിധാനങ്ങള്‍ ഒരുക്കിയായിരുന്നു വിവാഹം.

കേരളത്തില്‍ ജൂതപ്പള്ളിക്കു പുറത്ത് നടക്കുന്ന ആദ്യ ജൂത വിവാഹമാണിത്. അമേരിക്കന്‍ പ്രസിഡന്റിന്റെ നിയന്ത്രണത്തിലുള്ള ഓര്‍ഗനൈസേഷനില്‍ ഡേറ്റ അനലിസ്റ്റായി ജോലി നോക്കുകയാണ് റേച്ചല്‍. കേരളത്തിന്റെ മനോഹാരിതയില്‍ വിവാഹം വേണമെന്ന റിച്ചാര്‍ഡിന്റെ കൂടി ആഗ്രഹം കണക്കിലെടുത്താണ് കൊച്ചിയില്‍ വേദിയൊരുക്കിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ചൂട് കൂടും ; ഉയർന്ന താപനില മുന്നറിയിപ്പ്, നാലു ഡിഗ്രി സെൽഷ്യസ്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. മൂന്നു മുതൽ...

കോഴിക്കോട് ജൂവലറികളിൽനിന്ന് 118 പവനുമായി മുങ്ങിയ പ്രതി അറസ്റ്റിൽ

0
കോഴിക്കോട് : കോഴിക്കോട് കമ്മത്ത്‌ലെയ്‌നിലുള്ള വിവിധ ജൂവലറികളിൽനിന്നായി 118 പവനിലേറെ വരുന്ന...

ഇടുക്കിയിലെ ഇരട്ടക്കുട്ടികളുടെ മരണം ; അസ്വഭാവിക മരണത്തിന് കേസെടുത്തു

0
അടിമാലി: ഇടുക്കിയില്‍ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ അടിമാലി പോലീസ് അസ്വഭാവിക മരണത്തിന്...

പരിചയം നടിച്ചെത്തിയ ആൾ വെള്ളംചോദിച്ച് വീട്ടിൽ കയറി മോഷണം ; 4 പവനും രണ്ടരലക്ഷവും...

0
കക്കോടി : കുരുവട്ടൂർ മച്ചക്കുളത്ത് വീട്ടിൽ പട്ടാപ്പകൽനടന്ന മോഷണത്തിൽ നാലുപവനും രണ്ടരലക്ഷം...