Friday, March 29, 2024 5:51 pm

സഹോദരനില്‍ നിന്ന് ഏഴുമാസം ഗര്‍ഭിണിയായ 15 വയസുകാരിയ്ക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സഹോദരനില്‍ നിന്ന് ഏഴ് മാസം ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി. മെഡിക്കല്‍ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് പെണ്‍കുട്ടിയ്ക്ക് ഗര്‍ഭച്ഛിദ്രത്തിനുള്ള അനുമതി നല്‍കിയത്. കുഞ്ഞ് ജനിച്ചാല്‍ ആരോഗ്യപരവും സാമൂഹ്യമായും ഉണ്ടാകുന്ന നിരവധി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗര്‍ഭച്ഛിദ്രത്തിന് കോടതി അനുവദിച്ചത്.

Lok Sabha Elections 2024 - Kerala

പെണ്‍കുട്ടിയുടെ അച്ഛന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചശേഷമായിരുന്നു കോടതിയുടെ നിര്‍ണായക ഉത്തരവ്. 15 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയായതിനാല്‍ 32 ആഴ്ച വളര്‍ച്ചയുള്ള ഗര്‍ഭവുമായി ഇനിയും മുന്നോട്ടുപോകുന്നത് കുട്ടിയുടെ മാനസികാരോഗ്യത്തിനും ശരീരത്തിനും നിരവധി സങ്കീര്‍ണതകള്‍ സൃഷ്ടിക്കുമെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പെണ്‍കുട്ടി ജീവനുള്ള കുഞ്ഞിന് ജന്മം നല്‍കാന്‍ സാധ്യതയുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇത് കോടതി പ്രത്യേകം പരാമര്‍ശിച്ചു. ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് പെണ്‍കുട്ടിയുടെ മാനസികനിലയും ആരോഗ്യനിലയും തൃപ്തികരമാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അധികം വൈകാതെ തന്നെ ഗര്‍ഭച്ഛിദ്രം നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് സംശയനിവാരണത്തിന് വിളിക്കൂ 1950 ല്‍ ; ഇതുവരെ ലഭിച്ചത് 145 കോളുകള്‍

0
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം....

സിറിയയില്‍ ഇസ്രായേല്‍ ആക്രമണം ; 40ലധികം പേര്‍ കൊല്ലപ്പെട്ടു

0
ഡമസ്‌കസ്: സിറിയയിലെ വടക്കന്‍ പ്രവിശ്യയായ അലപ്പോയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 40-ലധികം...

കോണ്‍ഗ്രസിന് പിന്നാലെ സിപിഐയ്ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

0
ന‍ൃൂഡൽഹി : 2017 -18 മുതല്‍ 2020 -21 വരെയുള്ള സാമ്പത്തിക...

പത്രിക സമര്‍പ്പണം : സ്ഥാനാര്‍ഥികള്‍ ശ്രദ്ധിക്കേണ്ടത്

0
ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പിക്കുന്നതിന് സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് മാത്രമേ...