കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക ; പ്രശംസിച്ച് ജാര്‍ഖണ്ഡ് കൃഷി വകുപ്പ് മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് ജാര്‍ഖണ്ഡ് കൃഷി വകുപ്പ് മന്ത്രി ബാദല്‍ പത്രലേഖ്. കനകക്കുന്നില്‍ നടക്കുന്ന ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന മേള സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ കാര്‍ഷിക – മൃഗസംരക്ഷണ രംഗത്തെ നേട്ടങ്ങള്‍ പഠിക്കാനെത്തിയതാണ് മന്ത്രിയും സംഘവും. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് മന്ത്രിയും സംഘവും തലസ്ഥാനത്തെത്തിയത്.

മലയാളിയായ ഐ.എ.എസ് ഉദ്യോഗസ്ഥനും ജാര്‍ഖണ്ഡിലെ കൃഷി വകുപ്പ് സെക്രട്ടറിയുമായ പി. അബൂബക്കര്‍ സിദ്ദീഖ് പല കാര്യങ്ങളിലും കേരള മാതൃക പിന്തുടരണമെന്ന് എനിക്ക് ഉപദേശം തരാറുണ്ട്. അദ്ദേഹത്തില്‍ നിന്നും മാധ്യമങ്ങളിലൂടെയും കേരളത്തെക്കുറിച്ച് കേട്ട നല്ല വാര്‍ത്തകളെല്ലാം ശരിയാണെന്ന് സന്ദര്‍ശനത്തിലൂടെ ബോധ്യപ്പെട്ടു. മികച്ച രീതിയിലാണ് കേരളത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മലനിരകളും കായലുകളും പച്ചപ്പും നിറഞ്ഞ കേരളത്തിലെ ഭൂപ്രകൃതി മികച്ചതാണ്. എല്ലാവരും കേരളം സന്ദര്‍ശിക്കണം. കേരളവും കേരള വികസന മാതൃകയും കണ്ടില്ലെങ്കില്‍ നിങ്ങള്‍ പിന്നെയെന്താണ് ജീവിതത്തില്‍ കണ്ടതെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിചയം നടിച്ചെത്തിയ ആൾ വെള്ളംചോദിച്ച് വീട്ടിൽ കയറി മോഷണം ; 4 പവനും രണ്ടരലക്ഷവും...

0
കക്കോടി : കുരുവട്ടൂർ മച്ചക്കുളത്ത് വീട്ടിൽ പട്ടാപ്പകൽനടന്ന മോഷണത്തിൽ നാലുപവനും രണ്ടരലക്ഷം...

സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി...

വൈദ്യുതി ബോർഡിന്റെ ഓഹരികൾ വിൽക്കില്ല ; സംസ്ഥാനത്തിന് നഷ്ടം 8,000 കോടി, കേന്ദ്ര നിർദേശം...

0
കൊച്ചി : സംസ്ഥാന വൈദ്യുതിബോർഡിന്റെ ഓഹരികൾ വിൽക്കാനുള്ള കേന്ദ്രനിർദേശം കേരളം തള്ളി....

ഗൾഫ്​ രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്​ച ചർച്ച ; ഹോർമുസ്​ തുറക്കാൻ വഴിയൊരുങ്ങുമോ

0
മസ്കത്ത്​: സംഘർഷാത്​മകമായി തുടരുന്ന പശ്​ചിമേഷ്യൻ സാഹചര്യത്തിനിടയിലും പുത്തൻ പ്രതീക്ഷയുമായി ഗൾഫ്​ രാജ്യങ്ങളും...