Wednesday, April 24, 2024 5:38 pm

ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ജഗർനാഥ് മഹ്തോ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

റാഞ്ചി: ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ജഗർനാഥ് മഹ്തോ അന്തരിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. മാർച്ച് 14 മുതൽ ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മന്ത്രി 2020 നവംബറില്‍ ശ്വാസകോശ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ബജറ്റ് സമ്മേളനത്തിനിടെ അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് അടുത്തുള്ള പരാസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് എയര്‍ ആംബുലന്‍സിലാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഗിരിധിയിലെ ദുമ്രി നിയോജക മണ്ഡലത്തിൽ നിന്നുള്ള ജെഎംഎം എം.എൽ.എയായിരുന്നു ജഗർനാഥ് മഹ്തോ.

മഹ്തോ വിട പറഞ്ഞതായി എംജിഎം ഹെൽത്ത് കെയറിലെ ഡോ അപർ ജിൻഡാലിന്‍റെ വാക്കുകളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. മഹ്തോയുടെ മരണം നികത്താനാവാത്ത നഷ്ടമാണെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ട്വീറ്റ് ചെയ്തു. “ടൈഗർ ജഗർനാഥ് ദാ ഇനിയില്ല! ഇന്ന് ജാർഖണ്ഡിന് അതിന്‍റെ മഹത്തായ പ്രക്ഷോഭകരിൽ ഒരാളെ നഷ്ടപ്പെട്ടിരിക്കുന്നു, പോരാട്ടവീര്യവും കഠിനാധ്വാനവുമുള്ള ജനകീയ നേതാവാണ് അദ്ദേഹം. ചെന്നൈയിൽ ചികിത്സക്കിടെ ബഹുമാനപ്പെട്ട ജഗർനാഥ് മഹ്തോ ജി അന്തരിച്ചു” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണു

0
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ യവത്മാലിൽ  തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ  ഗഡ്കരി കുഴഞ്ഞുവീണു....

ബന്ധുവീട്ടിലെത്തിയ 5 വയസുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു ; പ്രതി അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരക്ക് അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. മുരുക്കുംപുഴ ഇടവിളാകം...

റോഡരികിലെ ബജിക്കടയിലേക്ക് കാർ ഇടിച്ചു കയറി അപകടം ; കടയുടമക്ക് പരിക്ക്

0
കോട്ടയം: പാലായില്‍ വഴിയരികിൽ പ്രവർത്തിച്ചിരുന്ന ബജി കടയിലേക്ക് കാർ ഇടിച്ചു കയറി...

ഐജിയുടെ ഇടപെടൽ ; ഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു

0
കോഴിക്കോട്: കോഴിക്കോട് ഐസിയു പീഡനക്കേസിലെ അതിജീവിത കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ...