ഇടുക്കി : ഇടുക്കി കട്ടപ്പനയിൽ ഇതരസംസ്ഥാനക്കാരിയായ 14 കാരി മരിച്ച നിലയിൽ. തോട്ടം തൊഴിലാളികളായ ഝാർഖണ്ഡ് സ്വദേശികളുടെ മകളാണ് മരിച്ചത്. ഇന്ന് രാവിലെയാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മേട്ടുക്കുഴിയിലെ ഒരു ഏലത്തോട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്.
മൂന്നാഴ്ച മുമ്പാണ് പെണ്‍കുട്ടിയും മാതാപിതാക്കളും ജോലിക്കായി ഇവിടെയത്തിയത്. രാവിലെ കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം വീടിന് പുറക് വശത്ത് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.