സ്ത്രീകള്‍ക്ക് പദവിയും അംഗീകാരവും നല്‍കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സ്ത്രീകള്‍ക്ക് പദവിയും അംഗീകാരവും നല്‍കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഗാര്‍ഹിക പീഡന നിരോധന നിയമം 2005 നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, സാധ്യതകള്‍, പരിമിതികള്‍ എന്നിവ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്തില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളുടെ പദവി നിര്‍ണയിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ധാരാളം നിയമ നിര്‍മാണങ്ങള്‍ ഉണ്ടെങ്കിലും ഇപ്പോഴും നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ സ്ത്രീകള്‍ക്ക് പദവി നേടിയെടുക്കാന്‍ സാധിച്ചിട്ടില്ല.

ദേശീയ തലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഭരണഘടന ഭേദഗതിയില്‍ മൂന്നിലൊന്ന് സംവരണം വനിതകള്‍ക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ കേരളം 50 ശതമാനമാക്കി ഇതുയര്‍ത്തി. ഇക്കാരണത്താല്‍ പൊതുരംഗത്ത് ഇറങ്ങുന്ന ജനപ്രതിനിധികളില്‍ ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. മനുഷ്യ മനസില്‍ അടിഞ്ഞു കൂടിയിരിക്കുന്ന തെറ്റായ ധാരണയാണ് പുരുഷ മേധാവിത്വ സമീപനം. അത് നിയമത്തിലൂടെയോ, നീതി ന്യായ കോടതിയുടെ പ്രവര്‍ത്തനത്തിലൂടെയോ പോലീസ് സേനയുടെ പ്രവര്‍ത്തനത്തിലൂടെയോ മാത്രം മാറ്റിയെടുക്കാന്‍ സാധിക്കുന്നതല്ല. സ്ത്രീയും പുരുഷനും അടങ്ങുന്ന സമൂഹത്തിന്റെ ശക്തമായ ബോധവല്‍ക്കരണത്തിലൂടെയാകണം. സ്ത്രീകള്‍ക്ക് പദവിയും അംഗീകാരവും നല്‍കേണ്ടത് പുരുഷ സമൂഹമാണെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട സബ് ജഡ്ജി ദേവന്‍ കെ മേനോന്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. കുടുംബ സംബന്ധമായ കേസുകള്‍ കോടതികളിലും മറ്റും തീര്‍പ്പാക്കാന്‍ തടസമായി നില്‍ക്കുന്നത് വ്യക്തികളുടെ അഹംഭാവവും തെറ്റായ വീക്ഷണവും മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. വനിതാ ശിശു വികസന ഓഫീസര്‍ പി.എസ്. തസ്നിം അധ്യക്ഷത വഹിച്ചു. വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ. നിസ, എം. ഫൗസിമോള്‍, പത്തനംതിട്ട പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിബു ജോണ്‍, അഭിഭാഷകരായ സ്മിത ചന്ദ്, രജനി എസ് ആനന്ദ്, ടി. ലത, അശ്വതി ബാബു, റിയ മത്തായി തുടങ്ങിയവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...

കനത്ത മഴയിൽ മുങ്ങി യുഎസ് : ഹവായിയിൽ വൈദ്യുതി നിലച്ചു ; ഇന്ത്യാനയിൽ പ്രളയത്തിൽ...

0
കാലിഫോർണിയ : അമേരിക്കയുടെ പസഫിക് ദ്വീപ് സമൂഹമായ ഹവായിയിലും മിഡ്‌വെസ്റ്റ് മേഖലകളിലും...

കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ ; 33.92 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം : ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും...