തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതി പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തീകരിക്കണം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിലവിലെ സാമ്പത്തിക വര്‍ഷം അവസാനിക്കുവാന്‍ ഒന്നര മാസം മാത്രമുള്ള സാഹചര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതി പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.

തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കായുള്ള 2022-23 വാര്‍ഷിക പദ്ധതി പുരോഗതി അവലോകനം ചെയ്യന്നതിനും 2023-24 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട മുന്‍ഗണനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായും പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഇതുവരെ കരാര്‍ വെച്ചിട്ടില്ലാത്ത പഞ്ചായത്തുകള്‍ അതിനുള്ള അടിയന്തരനടപടി സ്വീകരിക്കണം.

വന്യ ജീവികളില്‍ നിന്ന് കൃഷിയെ സംരക്ഷിക്കുന്നതിന് വേലി കെട്ടുന്നതിനുള്ള നടപടി ത്രിതല പഞ്ചായത്തുകള്‍ ചേര്‍ന്ന് പൂര്‍ത്തിയാക്കണം. ജില്ലയെ സമ്പൂര്‍ണ ശുചിത്വത്തില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കണം. നെല്‍കൃഷി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹരിത കര്‍മ്മ സേനയ്ക്ക് ഖരമാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഇലക്ട്രിക് വാഹനങ്ങള്‍ നല്‍കുന്ന ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ആദ്യഘട്ടമായി 20 വാഹനങ്ങള്‍ മാര്‍ച്ച് മാസം വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടത്തിപ്പിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ സംബന്ധിച്ചും 2023-24 വാര്‍ഷിക പദ്ധതി മുന്‍ഗണനാ വിഷയങ്ങളുടെ കരട് നിര്‍ദേശങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കമ്യൂണിസ്റ്റുകാർ ദൈവമില്ലാത്തവരാണ് മതമില്ലാത്തവരാണ് എന്നത് ദുഷ്പ്രചാരവേലയാണെന്ന് എം.എ ബേബി

0
കോഴിക്കോട്: കമ്യൂണിസ്റ്റുകാർ ദൈവമില്ലാത്തവരാണ് മതമില്ലാത്തവരാണ് എന്നത് ദുഷ്പ്രചാരവേലയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി...

മോഷണം പോയ സ്വര്‍ണ്ണം തിരിച്ചറിയാന്‍ വീല്‍ചെയറില്‍ കോടതിയില്‍ എത്തിച്ച വൃദ്ധ മാതാവിനോട്‌ പത്തനംതിട്ടയിലെ കോടതിയും...

0
പത്തനംതിട്ട : മോഷണം പോയ സ്വര്‍ണ്ണം തിരിച്ചറിയാനും മൊഴിനല്‍കാനും  വീല്‍ചെയറില്‍ കോടതിയില്‍...

കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ വീണ്ടും വിറ്റഴിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

0
കൊച്ചി : രാജ്യത്തെ മുൻനിര പൊതുമേഖലാ പ്രതിരോധ സ്ഥാപനമായ കൊച്ചിൻ ഷിപ്യാർഡിന്റെ...

മദ്യനയത്തിനെതിരെയടക്കം പരസ്യ നിലപാടുമായി രംഗത്തുവന്ന മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരനെ പ്രശംസിച്ച്...

0
കോട്ടയം: ബജറ്റിലെ മദ്യനയത്തിനെതിരെയടക്കം പരസ്യ നിലപാടുമായി രംഗത്തുവന്ന മുതിർന്ന കോൺഗ്രസ് നേതാവ്...