പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രസിദ്ധീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ പഞ്ചായത്തിലേക്കുള്ള 16 സീറ്റുകളില്‍ 14 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി. സ്ഥാനാര്‍ത്ഥിപ്പട്ടിക കെ.പി.സി.സി യുടെ അനുമതിക്കു സമര്‍പ്പിച്ചു. 2 സീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് നല്‍കി.

ഗ്രാമപഞ്ചായത്തുകളില്‍ 80% സീറ്റുകളിലും സ്ഥാനാര്‍ത്ഥി പട്ടികക്ക് ജില്ലാ സ്ക്രൂട്ടിനി കമ്മിറ്റി അംഗീകാരം നല്‍കി. നാല് നഗര സഭകളിലും സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലെയും സ്ഥാനാര്‍ത്ഥി പട്ടികക്ക് അംഗീകാരം നല്‍കി. ജില്ലാതല സമിതിയുടെ അംഗികാരം ലഭിച്ച സ്ഥാനാര്‍ത്ഥികള്‍ തിങ്കളാഴ്ച മുതല്‍  നാമനിര്‍ദ്ദേശ പത്രിക നല്‍കി തുടങ്ങും. മുന്‍ കാലങ്ങളെ അപേക്ഷിച്ച് യുവാക്കള്‍ക്ക് മുന്തിയ പരിഗണനയാണ് ലഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് സമര്‍പ്പിച്ച പട്ടികയില്‍ വിജയ സാധ്യതയുള്ളവര്‍ക്കെല്ലാം സീറ്റു നല്‍കി.

ഡി.സി.സി പ്രസിഡന്റ് കണ്‍വീനറായുള്ള സമിതിയില്‍ എം.പി മാരായ ആന്റോ ആന്റണി, അടൂര്‍ പ്രകാശ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ. ശിവദാസന്‍ നായര്‍, അഡ്വ. പഴകുളം മധു, പി. മോഹന്‍രാജ്, കെ.പി.സി.സി സെക്രട്ടറി സതീഷ് കൊച്ചുപറമ്പില്‍, യു.ഡി.എഫ് കണ്‍വീനര്‍ എ. ഷംസുദ്ദീന്‍ എന്നിവര്‍ അംഗങ്ങളാണ്.

ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍
1. ചിറ്റാര്‍ – ബിനിലാല്‍
2. കോന്നി – അജോമോന്‍
3. പ്രമാടം – റോബിന്‍ പീറ്റര്‍
4. ഏനാത്ത് – സി. കൃഷ്ണകുമാര്‍
5. കോഴഞ്ചേരി – മോളി ബാബു
6. മലയാലപ്പുഴ – സാമുവല്‍ കിഴക്കുപുറം
7. കോയിപ്രം – 1. അനീഷ് വരിക്കണ്ണാമല, 2. ലാലു തോമസ്.
8. അങ്ങാടി – ജെസ്സി അലക്സ്
9. ഇലന്തൂര്‍ – എം.ബി സത്യന്‍
10. ആനിക്കാട് – ഓമന റ്റി.കെ
11. മല്ലപ്പള്ളി – അഡ്വ. വിബിത ബാബു
12. കൊടുമണ്‍ – ലക്ഷ്മി അശോക്
13. പള്ളിക്കല്‍ – സുധാ കുറുപ്പ്
14. കുളനട – ജി. രഘുനാഥ്
15. പുളിക്കീഴ് – കേരളാ കോണ്‍ഗ്രസ്
16. റാന്നി – കേരളാ കോണ്‍ഗ്രസ്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...