മിശ്ര വിവാഹം പള്ളിയില്‍ വെച്ചുവേണ്ട ; പ്രതിഷേധവുമായി ഒരു കൂട്ടം വിശ്വാസികള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സീറോ മലബാര്‍ സഭയില്‍ വര്‍ദ്ധിച്ചു വരുന്ന മിശ്ര വിവാഹങ്ങള്‍ക്കെതിരെ ഒരു വിഭാഗം വിശ്വാസികള്‍. പള്ളിയില്‍ വെച്ച്‌ ഇതര മതസ്ഥരുമായുള്ള വിവാഹം നടത്തിക്കൊടുക്കുന്നതിനെതിരെയാണ്‌ സഭാ വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്‌. സഭയോട്‌ അനുഭാവം പ്രകടിപ്പിക്കുന്ന ഒരു വാര്‍ത്താ ചാനലാണ്‌ ഇതു സംബന്ധിച്ച വാര്‍ത്ത പുറത്ത്‌ വിട്ടത്‌.

കത്തോലിക്ക വിശ്വാസത്തില്‍ ഉറച്ച്‌ നില്‍ക്കുമെന്നും തങ്ങള്‍ക്കുണ്ടാകുന്ന കുട്ടികളേ ഇതേ വിശ്വാസത്തില്‍ വളര്‍ത്തുമെന്നും ഉറപ്പു നല്‍കിയാണ്‌ ഇത്തരം വിവാഹങ്ങള്‍ പള്ളിയില്‍ വെച്ച്‌ നടത്തുന്നത്‌. സഭ നല്‍കുന്ന ഇത്തരം ആനുകൂല്യങ്ങള്‍ സമൂഹത്തിലെ ചില ഉന്നതര്‍ക്ക്‌ വേണ്ടിയാണെന്നും ഇത്‌ യുവജനങ്ങളെ തെറ്റിധരിപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുമെന്നും വിശ്വാസികള്‍ ആരോപിക്കുന്നു.

കാനോനിക്ക നിയമത്തിന്റെ അടിസ്ഥാനത്തിലാണ്‌ നമ്മുടെ സഭയില്‍ എല്ലാ കാര്യങ്ങളും നടക്കുന്നത്‌. അപ്പോള്‍ എങ്ങനെയാണ്‌ ക്രൈസ്‌തവനല്ലാത്ത ഒരാള്‍ പള്ളിയില്‍ വന്ന്‌ കല്യാണം കഴിക്കുന്നത്‌. അത്തരത്തില്‍ വിവാഹം നടക്കുമ്പോള്‍ സാധാരണക്കാരായ വിശ്വാസികള്‍ക്കിടയില്‍ ആശങ്കയുണ്ടാകും. അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സഭ തയാറാകണമെന്നും ക്രൈസ്‌തവ യുവജന നേതാവായ സിജോ അമ്പാട്ട്‌ പറഞ്ഞു.

എന്നാല്‍ മിശ്ര വിവാഹത്തെ അനുകൂലിച്ചും ചില വിശ്വാസികള്‍ രംഗത്തെത്തി. എറണാകുളം കവന്ത്ര പള്ളിയില്‍വെച്ച്‌ നടന്ന മിശ്രവിവാഹത്തെ തുടര്‍ന്നാണ്‌ വിശ്വാസികള്‍ സഭയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...