Monday, May 20, 2024 7:04 am

കൊറോണക്കാലത്തും ഉപഭോക്താക്കള്‍ക്ക് പണി തന്ന് ജിയോ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഡാറ്റ വാരിക്കോരി കൊടുക്കുന്ന മൊബൈല്‍ കമ്പനി എന്നു പേരെടുത്ത റിലയന്‍സ് ജിയോ തങ്ങളുടെ തനി സ്വഭാവം കൊറോണ കാലത്ത് പുറത്തെടുത്തു. കൊറോണ പ്രമാണിച്ച് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ബൂസ്റ്റര്‍ ഡാറ്റ പാക്കേജ് സൗജന്യമായി ഇരട്ടിയാക്കി എന്നായിരുന്നു വ്യാപക പ്രചാരണം. അതായത് 51 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ 6 ജിബിയും 101 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ 12 ജിബി എന്നുമായിരുന്നു വാഗ്ദാനം.

കൊറോണ പടരുന്നതിനു മുന്‍പ് നേരത്തെ ഇതിന്റെ പാതി മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷേ ഇങ്ങനെ റീചാര്‍ജ് ചെയ്യുമ്പോള്‍ മുന്‍പുണ്ടായിരുന്ന വൗച്ചറുകള്‍ പാടെ ഉപേക്ഷിച്ചിരിക്കുകയാണ് ജിയോ ഇപ്പോള്‍. ഈ സൗജന്യം നല്‍കുന്നതിനു മുന്‍പ് 101 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ 6 ജിബി ഡേറ്റ കിട്ടിയിരുന്നു. അപ്പോള്‍ 50 രൂപയുടെ സൗജന്യ വൗച്ചറുകള്‍ ഉപയോഗിക്കാന്‍ ഉപയോക്താവിന് അവസരം ലഭിച്ചിരുന്നു. ഫലത്തില്‍ 50 രൂപയ്ക്ക് 6 ജിബി ലഭിച്ചിരുന്നു. ഇപ്പോള്‍ നല്‍കുന്നതും അതു തന്നെ. മുന്‍പുണ്ടായിരുന്ന ക്യാഷ് ഡിസ്‌ക്കൗണ്ട് വൗച്ചര്‍ കമ്പനി ഇപ്പോള്‍ പിന്‍വലിച്ചിരിക്കുകയാണ്. ഒരു ഡേറ്റാ പാക്കേജിലും ഈ വൗച്ചര്‍ ഇപ്പോള്‍ നിലവിലില്ല. ഇതു പിന്‍വലിക്കുന്ന കാര്യം കമ്പനി ഉപയോക്താക്കളെ അറിയിച്ചിട്ടുമില്ല.

വീട്ടിലിരുന്നു പണിയെടുക്കാന്‍ ഡേറ്റ വാരിക്കോരി നല്‍കുന്നുവെന്നു വീമ്പിളക്കിയ കമ്പനിയില്‍ നിന്നും ഇങ്ങനെയൊരു പണി കിട്ടുമെന്നു ജിയോ ആരാധകര്‍ തെല്ലും പ്രതീക്ഷിച്ചില്ല. ഇതോടെ കൊറോണയെ മറി കടക്കാന്‍ സ്വന്തം നിലയ്ക്ക് വീട് ഓഫീസാക്കി മാറ്റിയവര്‍ക്കാണ് ജിയോ ശരിക്കും പണി നല്‍കിയിരിക്കുന്നത്. അപ് ലോഡിങ് സ്പീഡില്‍ പണ്ടേ എയര്‍ടെല്ലിനേക്കാളും വൊഡഫോണ്‍-ഐഡിയയേക്കാളും പിന്നിലുള്ള ജിയോ വീണ്ടും പിന്നോക്കം പോയിരിക്കുന്നുവെന്ന റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രണാമം…; അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തായ്ക്ക് ജന്മനാട് യാത്രമൊഴി നൽകി

0
നിരണം: അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷനും ബിലീവേഴ്സ്...

യൂക്കാലി നടീൽ : വിവാദ അനുമതി പിൻവലിക്കും ; നടപടി പുനഃപരിശോധിക്കുമെന്നും മന്ത്രി എ.കെ....

0
തിരുവനന്തപുരം: വനംവകുപ്പിന്റ തോട്ടങ്ങളിൽ യൂക്കാലി നട്ടുവളർത്താൻ വനം വികസന കോർപ്പറേഷന് നൽകിയ...

എറണാകുളം അവയവക്കടത്ത് കേസ് : രാജ്യാന്തര അവയവ മാഫിയയുമായി പ്രതിക്ക് ബന്ധമെന്ന് സൂചന

0
കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയിലെ അവയവമാഫിയ കേസിൽ അഞ്ച് വർഷത്തിനിടെ രാജ്യത്തെ ...

പത്ത് കൊല്ലത്തിനിടെ ഇന്ത്യയിൽ പണിത ട്രാക്കുകൾ ജർമനിയിൽ ആകെയുള്ളതിന് തുല്യം ; അശ്വിനി വൈഷ്ണവ്

0
ഡൽഹി: കഴിഞ്ഞ പത്ത് വർഷത്തിനിടെ ഭാരതത്തിലെ റെയിൽവേ സംവിധാനത്തിൽ വന്ന പരിഷ്കാരങ്ങളെക്കുറിച്ച്...