കോന്നി: മലയാലപ്പുഴ ജെഎം പി ഹൈസ്കൂളിന്റെ 54- മത് വാർഷികവും അധ്യാപക രക്ഷാകർത്തൃ സമ്മേളനവും അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം ജി സുരേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ ജയലാൽ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം എസ് ഷാജി സമ്മാനദാനവും എൻഡോമെന്റ് വിതരണവും നടത്തി. പഞ്ചായത്തംഗം ശ്രീകല പി അനിൽ , പി ടി എ വൈസ് പ്രസിഡന്റ് മോഹനൻ പിള്ള, എന്നിവർ സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി ടി ആർ റജികുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സിനിയർ അസിസ്റ്റന്റ് ടി വന്ദന സ്വാഗതവും സ്കൂൾ ലീഡർ എസ് സുരജ് നന്ദിയും പറഞ്ഞു. സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ജസ്സി കെ ജോൺ, അധ്യാപകൻ കെ കെ അരവിന്ദാക്ഷൻ എന്നിവർക്കുള്ള യാത്രയയപ്പും 2018-19 എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും, എം ജി യുണിവേഴ്സിറ്റിയിൽ നിന്ന് എം എസ് സി ഇലക്ട്രോണിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പൂർവ്വ വിദ്യാർത്ഥിനി ആരതി കെ ദാസ് , ഫ്ളവേഴ്സ് ടിവി കോമഡി – മിമിക്രി ആർ ടിസ്റ്റ് അജേഷ് പുതുക്കുളം എന്നിവരെയും വാർഷിക സമ്മേളനത്തിൽ ആദരിച്ചു.