ന്യൂഡല്‍ഹി : ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം. ക്യാമ്പസിനകത്ത് പിഎച്ച്‌ഡി വിദ്യാര്‍ഥിനി നടക്കുമ്പോഴാണ് ബൈക്കിലെത്തിയയാള്‍ ആക്രമണം നടത്തിയത്. പെണ്‍കുട്ടി ഒച്ചവെച്ച് ആളെ കൂട്ടിയതിനെ തുടര്‍ന്ന് അക്രമി സര്‍വകലാശാലയില്‍ നിന്ന് ബൈക്കില്‍ കടന്നുകളയുകയായിരുന്നു.
വസ്ത്രങ്ങള്‍ വലിച്ചു കീറിയ നിലയിലാണ് പെണ്‍കുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടത്. തിങ്കളാഴ്ച രാത്രി 11.45നാണ് സംഭവം. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ക്യാമ്പസിനകത്ത് നിന്ന് തന്നെയാണ് അക്രമി ബൈക്ക് ഓടിച്ച് വന്നതെന്ന് ഡല്‍ഹി പോലീസ് പറയുന്നു. വിവരം അറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയതായി ഡല്‍ഹി പോലീസ് അറിയിച്ചു.