ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പ്ലെയ്സ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ, മോഡൽ കരിയർ സെന്റർ, ആലുവ, കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെൽ എന്നിവയുടെ സഹകരണത്തോടെ കാലടി മുഖ്യകേന്ദ്രത്തിലുളള അക്കാദമിക് ബ്ലോക്ക് രണ്ടിൽ ഫെബ്രുവരി 20ന് പ്രയുക്തി ജോബ് ഫെയർ സംഘടിപ്പിക്കും. ഇറാം മോട്ടോഴ്സ്, മൈജോ മോട്ടോഴ്സ്, നിപ്പൺ ടൊയോട്ട, സിവ മെറ്റേണിറ്റി വെയർ, സി.എം.എൽ. ബയോടെക് ലിമിറ്റഡ്, ആയുർ കെയർ ഹെർബൽ, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്, എൻ മൈനസ് റ്റു സൊല്യൂഷൻസ്, എക്സ്ട്രീം ബിസിനസ്സ് ഗ്രൂപ്പ്, സി. എഫ്. സി. സി. ഐ, പ്രയത്ന ചൈൽഡ് ഹെൽത്ത് കെയർ സെന്റർ, ഗാലക്സി അസോസിയേറ്റ്സ്, ഫോർച്യൂൺ ബിസിനസ്സ് ഗ്രൂപ്പ്, സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, മുത്തൂറ്റ് മൈക്രോ ഫിനാൻസ്, എ വൈ ടെക്, അലൈവ് അസ്സോസിയേറ്റ്സ് മുതലായ പ്രമുഖ സ്ഥാപനങ്ങൾ ജോബ് ഫെയറിൽ പങ്കെടുക്കുന്നു. രാവിലെ 10 മുതൽ ആരംഭിക്കുന്ന ജോബ് ഫെയറിൽ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്കൊപ്പം മറ്റ് ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്. എസ്. എസ്. എൽ. സി. മുതൽ ഉന്നത വിദ്യാഭ്യാസ യോഗ്യതകൾ നേടിയവർക്ക് പങ്കെടുക്കാം. പ്രായം: 20-45. രജിസ്റ്റർ ചെയ്യേണ്ട ലിങ്ക്: bit.ly/jobsankara, സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും. രജിസ്ട്രേഷൻ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9497182526, 9656036381
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1