യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിലെ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന കമ്മീഷൻ കോന്നി എൻഎസ്എസ് കരയോഗം ശ്രീ ദുർഗ്ഗ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച തൊഴിൽ മേള അഡ്വ. കെ യു ജനീഷ് കുമാർ ഉദ്ഘാടനം ചെയ്തു.”കരിയർ എക്സ്പോ 22 പത്തനംതിട്ട” എന്ന തൊഴിൽ മേള 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾ സൗജന്യമായി രജിസ്റ്റർ ചെയ്താണ് പങ്കെടുത്തത്.

കോന്നി എം എൽ എ യുടെ യുവ പദ്ധതിയുടെ ഭാഗമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.നിരവധി കമ്പനികൾ പങ്കെടുത്ത കരിയർ എക്സ്പോ തൊഴിൽ മേളയിൽ 700 ലേറെ ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. യൂത്ത് കമ്മീഷൻ വെബ്സൈറ്റ് മുഖാന്തിരം നേരിട്ട് മേളയിൽ അപേക്ഷ നൽകിയവരെ കൂടാതെ സ്പോട്ട് രെജിസ്ട്രേഷൻ നടത്തിയ ഉദ്യോഗാർഥികളും പങ്കെടുത്തു.

എം എൽ എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ യൂത്ത് കമ്മീഷൻ അംഗം പി എ സമദ് അധ്യക്ഷനായി. കോന്നി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജി സജി, കോന്നി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുലേഖ വി നായർ, റോഷൻ എന്നിവർ സംസാരിച്ചു. ജില്ലാ യൂത്ത് കോർഡിനേറ്റർ അനീഷ് കുമാർ സ്വാഗതം പറഞ്ഞു. തൊഴിൽ മേളയിൽ പങ്കെടുത്ത 150 തിലധികമുദ്യോഗാർഥികൾക്ക് തൊഴിൽ ലഭിച്ചതായി യൂത്ത് കമ്മീഷൻ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇട്ടിയപ്പാറ-ജണ്ടായിക്കൽ-വടശ്ശേരിക്കര റോഡ് പണി അനിശ്ചിതത്വത്തിൽ : ദുരിതമൊഴിയാതെ നാട്ടുകാർ

0
​റാന്നി: വർഷങ്ങളായി കടുത്ത യാത്രാക്ലേശം അനുഭവപ്പെടുന്ന ഇട്ടിയപ്പാറ-ജണ്ടായിക്കൽ-വടശ്ശേരിക്കര റോഡിന്റെ നവീകരണ പണികൾ...

എൽ നിനോ ഭീഷണിയിൽ കേരള തീരം

0
കൊച്ചി: കാലാവസ്ഥാ വ്യതിയാനവും ആഗോള പ്രതിഭാസമായ എൽ നിനോയും കേരളത്തിന്റെ മത്സ്യമേഖലയ്ക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റോഡ് സുരക്ഷ യോഗം ചേര്‍ന്നു ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്...

കുരുതിക്കളമായി പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാത : റോഡ്‌ നിര്‍മ്മാണത്തിലെ അപാകത പ്രധാന...

0
പത്തനംതിട്ട : കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍...