ഷുഹൈബ് ഭവന പദ്ധതിയിലെ വീട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കോണ്‍ഗ്രസ് രക്തസാക്ഷി ഷുഹൈബിന്റെ പേരില്‍ നടക്കുന്ന വീട് നിർമ്മാണത്തിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ. തളിപ്പറമ്പ് പട്ടുവത്താണ് വീട് നിര്‍മ്മാണം നിര്‍ത്താന്‍ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കിയത്. റോഡില്‍ നിന്നും കൃത്യമായ സ്ഥലം വിട്ടു നല്‍കാതെയാണ് വീട് നിര്‍മ്മാണം നടക്കുന്നത് എന്ന് ചൂണ്ടികാട്ടി ജനശക്തി സ്വാശ്രയ സംഘം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിപിഐഎം ഭരിക്കുന്ന പട്ടുവം പഞ്ചായത്തിന്റെ നടപടി.എന്നാല്‍ രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്നും ബില്‍ഡിങ് പ്ലാനും മറ്റ് സര്‍ട്ടിഫിക്കറ്റുകളും ഉള്‍പ്പെടെ പഞ്ചായത്തില്‍ ഹാജരാക്കിയിട്ടുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ റിജില്‍ മാക്കുറ്റി പറഞ്ഞു.’വീടിന്റെ തറക്കല്ലിട്ട ശേഷമാണ് ഇത്തരമൊരു പരാതി ലഭിച്ചത്.

ലെറ്റര്‍പാഡോ, സിലോ, സിഗ്നേച്ചറോ, ഫോണ്‍ നമ്പറോ പോലുമില്ലാത്ത ഊമകത്ത് പോലെയാണ് പരാതി. വാലും തുമ്പും ഇല്ലാത്ത പരാതി ഒരു ദിവസം കൊണ്ട് തന്നെ അന്വേഷിച്ചു പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് നോട്ടീസ് കൊടുക്കുകയും ചെയ്തതിലൂടെ രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്ന് റിജില്‍ പറഞ്ഞു. പഞ്ചായത്തിലെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടു ലഭിക്കേണ്ട കുടുംബമാണിത്. ഈ മഴയ്ക്ക് ആ കുടുംബം താമസിക്കുന്ന വീട് ഇടിഞ്ഞു പൊളിഞ്ഞു വീഴും എന്ന സ്ഥിതിയില്‍ എത്തിയപ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് ഷുഹൈബ് ഭവന പദ്ധതിയുമായി മുന്നോട്ടു വന്നതെന്നും റിജില്‍ വിശദീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

കൊച്ചിയിൽ വൻ രാസലഹരി വേട്ട

0
കൊച്ചി: കൊച്ചിയിൽ വൻ രാസലഹരി ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ....

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...

ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി...