യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക്, മികച്ച തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന കമ്മീഷനും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സംയുക്തമായി കോന്നി എന്‍എസ്എസ് കരയോഗം ശ്രീദുര്‍ഗ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച തൊഴില്‍ മേള അഡ്വ.കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. യുവജന കമ്മീഷന്‍ അംഗം പി.എ സമദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി.നായര്‍, യുവജന കമ്മീഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അനീഷ്, ജില്ലാ ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ റോഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

കരിയര്‍ എക്‌സ്‌പോ 22 തൊഴില്‍ മേളയില്‍ 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങളാണ് സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് പങ്കെടുത്തത്. അനവധി കമ്പനികള്‍ പങ്കെടുത്ത കരിയര്‍ എക്‌സ്‌പോ നിരവധി തൊഴില്‍ അവസരങ്ങളാണ് അവതരിപ്പിച്ചത്. കേരള സംസ്ഥാന യുവജന കമ്മീഷന്‍ ഈ മാസം നടത്തുന്ന മൂന്ന് തൊഴില്‍ മേളയില്‍ രണ്ടാമത്തേതാണ് പത്തനംതിട്ടയില്‍ സംഘടിപ്പിച്ചത്. മൂന്നാമത്തേത് 25 ന് കൊല്ലം ചാത്തന്നൂരില്‍ സംഘടിപ്പിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി ; ട്രൈബ്യൂണലുകൾക്ക് അധികാരം

0
ന്യൂഡൽഹി : മുതിർന്ന പൗരരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ മക്കളെ...

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...