വിദേശജോലി വാഗ്ദാനം ചെയ്ത്​ നിരവധി പേരില്‍ നിന്ന് പണം തട്ടിയ പ്രതി പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : വിദേശജോലി വാഗ്ദാനം ചെയ്ത്​ നിരവധി പേരില്‍ നിന്ന് പണം തട്ടിയ പ്രതി പോലീസ് പിടിയില്‍. ക​ടു​ങ്ങാ​ത്തു​കു​ണ്ട് അ​റ​ഫ ട്രാ​വ​ല്‍​സ് ഉ​ട​മ ഒ​ഴൂ​ര്‍ ഓ​മ​ച്ച​പ്പു​ഴ കാ​മ്പത്ത് നി​സാ​റാ​ണ്​ (34) പി​ടി​യി​ലാ​യ​ത്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ ന​ല്ല പി​ടി​പാ​ടു​ണ്ടെ​ന്നും അ​തു​വ​ഴി ന​ല്ല ശ​മ്പള​മു​ള്ള ജോ​ലി ശ​രി​യാ​ക്കി​ത്ത​രാമെന്നും വാഗ്ദാനം നല്‍കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ദിനില്‍ എന്ന യുവാവ് കല്‍പ്പകഞ്ചേരി പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് നിസാറിന്റെ കള്ളങ്ങള്‍ പുറം ലോകമറിയുന്നത്.

ഷാ​ര്‍​ജ​യി​ലെ ഫു​ഡ് പാ​ര്‍​ക്കി​ല്‍ ജോ​ലി ശ​രി​യാ​ക്കി​ത്ത​രാം എ​ന്ന് പ​റ​ഞ്ഞ് 50,000 രൂ​പ​യാ​ണ് ഇ​യാ​ളി​ല്‍​നി​ന്ന് നി​സാ​ര്‍ വാ​ങ്ങി​യ​ത്. പ്ര​തി​ക്കെ​തി​രെ സ​മാ​ന​മാ​യ 14 പ​രാ​തി​കളാ​ണ് ക​ല്‍​പ​ക​ഞ്ചേ​രി സ്​​റ്റേ​ഷ​നി​ല്‍ ഇതുവരേയ്ക്കും ലഭിച്ചിട്ടുള്ളത്. പ്രശ്നം ഗുരുതരമായതോടെ ട്രാവല്‍ അടച്ച്‌ പൂട്ടി നാട്ടില്‍ നിന്ന് മുങ്ങിയ നിസാറിനെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്. ഇയാള്‍ തി​രൂ​ര​ങ്ങാ​ടി കൊ​ള​പ്പു​റ​ത്ത് വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ ഒ​ളി​വി​ല്‍ താ​മ​സി​ക്കു​കയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും ചർച്ച ചെയ്ത് രാഹുൽ ഗാന്ധി; ‘ഛാത്രോം കി ഗൂഞ്ച്’...

0
പൂനെ: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയുടെ നാലാം ഘട്ടം...

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...