എസ്‌എഫ്‌ഐ 34-ാം സംസ്ഥാന സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം

For full experience, Download our mobile application:
Get it on Google Play

പെരിന്തല്‍മണ്ണ : എസ്‌എഫ്‌ഐ 34-ാം സംസ്ഥാന സമ്മേളനത്തിന് തിങ്കളാഴ്ച അനശ്വര രക്തസാക്ഷികളായ സെയ്താലിയുടെയും മുഹമ്മദ് മുസ്തഫയുടെയും സ്മരണകള്‍ തുടിക്കുന്ന മണ്ണില്‍ തുടക്കമാകും.ധീര രക്തസാക്ഷി അഭിമന്യുവിന്റെ പേരിലുള്ള പൊതുസമ്മേളന നഗരിയില്‍ (പെരിന്തല്‍മണ്ണ മുനിസിപ്പല്‍ സ്റ്റേഡിയം) തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് സ്വാഗതസംഘം ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ പതാക ഉയര്‍ത്തും. ചൊവ്വാഴ്ച അരലക്ഷം വിദ്യാര്‍ത്ഥികളുടെ റാലിക്കുശേഷം വൈകിട്ട് നാലിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും.

ധീരജ്-പി ബിജു നഗറി (ഏലംകുളം ഇ എം എസ് സമുച്ചയം) ലാണ് പ്രതിനിധി സമ്മേളനം. ബുധന്‍ രാവിലെ 9.30ന് സാമൂഹ്യപ്രവര്‍ത്തകന്‍ രാം പുനിയാനി ഉദ്ഘാടനംചെയ്യും. 452 പ്രതിനിധികളും 85 സംസ്ഥാന കമ്മിറ്റിയംഗങ്ങളും പങ്കെടുക്കും. 25ന് രാത്രി ഏഴിന് പ്രതിനിധി സമ്മേളന നഗരിയില്‍ പഴയകാല നേതാക്കളുടെ സംഗമം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനും 26ന് വൈകിട്ട് ആറിന് രക്തസാക്ഷി കുടുംബസംഗമം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലനും ഉദ്ഘാടനംചെയ്യും. 27ന് വൈകിട്ട് പുതിയ സംസ്ഥാന കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും.

രക്തസാക്ഷി ധീരജിന്റെ തളിപ്പറമ്പിലെ വസതിയില്‍നിന്ന് ആരംഭിച്ച എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം എ.പി അന്‍വീര്‍ ക്യാപ്റ്റനും സംസ്ഥാന സെക്രട്ടറിയറ്റഗം ജോബിന്‍സണ്‍ ജയിംസ് മാനേജരുമായകൊടിമര ജാഥ കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. എറണാകുളം മഹാരാജാസിലെ അഭിമന്യു രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് തുടങ്ങിയ പതാക ജാഥ ഞായര്‍ പകല്‍ 11ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ടി.വി രാജേഷ് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ ടി.പി രഹന സബീന പതാക ഏറ്റ്‌വാങ്ങി.

ആലപ്പുഴയില്‍ രക്തസാക്ഷി എ അഭിമന്യുവിന്റെ സ്മൃതികുടീരത്തില്‍നിന്ന് ആരംഭിച്ച ദീപശിഖാജാഥയ്ക്ക് യോഗത്തില്‍ സ്വീകരണം നല്‍കി. ജില്ലാ പ്രസിഡന്റ് അര്‍ജുന്‍ ബാബു അധ്യക്ഷനായി.സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ്, സെക്രട്ടറി കെ.എം സച്ചിന്‍ദേവ് എംഎല്‍എ, ജാഥാ മാനേജര്‍ സി.എസ് സംഗീത്, ദീപശിഖാ ജാഥാ ക്യാപ്റ്റന്‍ ആദര്‍ശ് എം സജി, ജാഥാ മാനേജര്‍ അമല്‍ സോഹന്‍ എന്നിവര്‍ സംസാരിച്ചു. മൂന്ന് ജാഥകളും തിങ്കള്‍ വൈകിട്ട് അഞ്ചിന് പെരിന്തല്‍മണ്ണയില്‍ സംഗമിക്കും. രക്തസാക്ഷി മുഹമ്മദ് മുസ്തഫയുടെയും സെയ്താലിയുടെയും നാട്ടില്‍നിന്നുള്ള രണ്ട് ഉപ ദീപശിഖ ജാഥകളും ഇതോടൊപ്പം ചേരും. തുടര്‍ന്ന് പൊതുസമ്മേളന നഗരിയിലേക്ക് നീങ്ങും. പൊതുസമ്മേളന നഗരിയില്‍ പതാക ഉയരുന്നതോടെ അഞ്ചുനാള്‍ നീളുന്ന സമ്മേളനത്തിന് തുടക്കമാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിനെതിരെ തുറന്നടിച്ച് ചമ്പത്ത് റായ്; രാമക്ഷേത്ര നിർമ്മാണ സമിതിയുടെ അധികാരങ്ങളെച്ചൊല്ലി വിവാദം

0
ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ്...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ...

0
ഇലന്തൂർ: ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...