Saturday, April 27, 2024 9:54 pm

റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുന്നു ; സുരക്ഷാ പരിശോധന

For full experience, Download our mobile application:
Get it on Google Play

കോട്ടയം : റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുന്നു. പാതയിലെ സുരക്ഷാ പരിശോധന ഇന്ന് നടക്കും. ചിങ്ങവനം – ഏറ്റുമാനൂര്‍ പാതയില്‍ സുരക്ഷാ പരിശോധനയ്ക്കായി കമ്മിഷന്‍ ഓഫ് റെയില്‍വേ സേഫ്റ്റി (സിആര്‍എസ്) അഭയ് കുമാര്‍ റായി കോട്ടയത്ത് എത്തി. പാറോലിക്കല്‍ ലവല്‍ ക്രോസില്‍ നിന്നു പാതയിലൂടെ 110 കിലോമീറ്റര്‍ വേഗത്തില്‍ 2 ബോഗികളുള്ള ട്രാക്ക് റെക്കോര്‍ഡിങ് കാര്‍ ഉപയോഗിച്ചാണു പരിശോധനയെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ടാമത്തെ വേഗ പരിശോധന മുട്ടമ്പലം ലവല്‍ക്രോസ് മുതല്‍ ചിങ്ങവനം വരെ നടത്തും.

ഇന്ന് തന്നെ വേഗ പരിശോധന പൂര്‍ത്തിയാക്കും. പിന്നീടാവും സിആര്‍എസ് സുരക്ഷാ കാര്യങ്ങള്‍ വിശകലനം ചെയ്യുന്നത്. പഴയ പാതയും പുതിയതായി സ്ഥാപിച്ച പാതയും തമ്മില്‍ ബന്ധിപ്പിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി. മുട്ടമ്പലം റെയില്‍വേ ക്രോസ് ഭാഗത്തും നാഗമ്പടം റെയില്‍വേ മേല്‍പാലത്തിനു സമീപവുമാണു പാതകള്‍ ബന്ധിപ്പിച്ചത്. റബര്‍ബോര്‍ഡ് മേല്‍പാലത്തിന്റെ ഭാഗത്ത് മണ്ണിടിഞ്ഞ് സംരക്ഷണ ഭിത്തി തകര്‍ന്ന ഭാഗത്ത് കോണ്‍ക്രീറ്റ് ജോലികളും പൂര്‍ത്തിയാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നതാണ്, പരാതികളിൽ പരിശോധന നടത്താനാണ് സമയമെടുത്തത് ; വിശദീകരണവുമായി ഗവർണർ

0
തിരുവനന്തപുരം : ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നതാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍....

തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ സ്വർണവേട്ട

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ സ്വർണവേട്ട. ഒരു കോടി 5 ലക്ഷം...

പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം, 2 പശുക്കിടാങ്ങളെ പിടിച്ചു ; സ്ഥലത്ത് പരിശോധന നടത്തി...

0
കൽപറ്റ: വയനാട് ജില്ലയിലെ പുൽപ്പള്ളി സീതാമൗണ്ടിൽ കടുവ ഇറങ്ങിയെന്ന് നാട്ടുകാർ. കളപ്പുരയ്ക്കൽ...

ഹരിപ്പാട് ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു ; 4 പേർ കസ്റ്റ‍ഡിയിൽ

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിൽ ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. സംഭവത്തിൽ 4...