വയനാട് ഗവ.മെഡിക്കല്‍ കോളജ് നിര്‍മാണം ഉടന്‍ ആരംഭിക്കും : വീണ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ ബത്തേരി : വയനാട് ഗവ.മെഡിക്കല്‍ കോളജ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ആശുപത്രിയിലെ പുതിയ ബ്ലോക്കിന്റെ സേവനം ഈ വര്‍ഷംതന്നെ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ബ്ലോക്ക്‌ പഞ്ചായത്തും ശുചിത്വ മിഷനും ചേര്‍ന്ന് നിര്‍മ്മിച്ച മലിനജല സംസ്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജൂണില്‍ അംഗന്‍വാടികളും സ്കൂളുകളും കേന്ദ്രീകരിച്ച്‌ സിക്കിള്‍ സെല്‍ അനീമിയ സ്ക്രീനിങ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. വയനാടിന്റെ ഏറെ നാളത്തെ ആവശ്യമായ കാത്ത് ലാബും ഉടന്‍ പൂര്‍ത്തീകരിക്കും. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക്‌ പഞ്ചായത്തും ശുചിത്വ മിഷനും ചേര്‍ന്ന് ഒരു കോടി രൂപ ചെലവിലാണ് എസ്.ടി.പി പ്ലാന്റ് നിര്‍മ്മിച്ചത്. 1,45,000 ലിറ്റര്‍ വെള്ളം ശുചീകരിക്കാന്‍ ഈ പ്ലാന്റിന് കഴിയും. താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട നിവേദനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അസൈനാര്‍ മന്ത്രിക്ക് കൈമാറി. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ രമേശ്‌, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് അസൈനാര്‍, അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്‌സത്ത്, ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി, ബ്ലോക്ക്‌ പഞ്ചായത്ത് വികസനകാര്യ ചെയര്‍പേഴ്സന്‍ ലത ശശി, ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ അനീഷ് ബി നായര്‍, ക്ഷേമകാര്യ ചെയര്‍മാന്‍ എടക്കല്‍ മോഹനന്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.സക്കീന, ഡി.പി.എം ഡോ.സമീഹ സൈതലവി, ശുചിത്വ മിഷന്‍ ജില്ല കോഓഡിനേറ്റര്‍ ബി.കെ ശ്രീലത, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എസ് സേതുലക്ഷ്മി, സി.പി.എം ജില്ല സെക്രട്ടറി പി.ഗഗാറിന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. താലൂക്കാശുപത്രിയിലെ പ്രാഥമിക പുനരധിവാസ കേന്ദ്രവും നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ ബ്ലോക്കും മന്ത്രി സന്ദര്‍ശിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തട്ടിപ്പിന് അറസ്റ്റിലായ നഴ്സ് ഡോക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്

0
ജയ്പൂർ: 65-കാരനായ ഡോക്ടറിൽനിന്ന് രണ്ടു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ...

ഇതൊരു ചരിത്ര ദിനമാണെന്നും രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ നിർണായക നിമിഷമാണിതെന്നും പ്രിയങ്ക ഗാന്ധി

0
കൽപ്പറ്റ: നീറ്റ് ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ...

‘ഡിജിറ്റല്‍ സ്‌ക്വയര്‍’ പദ്ധതി മന്ത്രി എന്‍.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു

0
മലപ്പുറം : പൊതുവിദ്യാലയങ്ങളിലെ എല്‍.പി, യു.പി പ്രൈമറി വിഭാഗത്തിലെ ഐ.ടി പഠനം...

ചെങ്ങന്നൂർ നഗരസഭാപരിധിയിൽ 140 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ പിടിച്ചെടുത്തു

0
ചെങ്ങന്നൂർ: നഗരസഭാപരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഏകദേശം 140 കിലോയോളം നിരോധിത...