പി.സി ജോര്‍ജ്ജിനെ കാണ്മാനില്ലെന്നു കാട്ടി ട്രോള്‍ മഴ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : വെണ്ണലയിലെ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ ഒളിവില്‍ പോയ മുന്‍ എംഎല്‍എ പി.സി ജോര്‍ജിനെ പരിഹസിച്ച്‌ സാമൂഹ്യമാധ്യമങ്ങളില്‍ കുറിപ്പുകള്‍. രണ്ടു ദിവസം മുമ്പ് ജാമ്യം നിഷേധിച്ചതോടെ ജോര്‍ജ് ഒളിവിലാണ്. ഇതു ചൂണ്ടിക്കാട്ടിയാണ് കുറിപ്പുകള്‍. വലിയ ധൈര്യത്തോടെ താന്‍ എങ്ങും ഒളിച്ചോടില്ലെന്നൊക്കെ വമ്പ് പറഞ്ഞ ജോര്‍ജ് കോടതി വിധി വന്നതിനു പിന്നാലെയാണ് മുങ്ങിയത്. ജോര്‍ജിനെ കാണാനില്ലെന്ന പരസ്യം നല്‍കിയാണ് പലരും ട്രോളുന്നത്. പൂഞ്ഞാറില്‍ നിന്നും കാണ്‍മാനില്ല എന്ന രീതിയിലാണ് ചില പോസ്റ്റുകള്‍. വയസ് 68. ഒത്ത ശരീരം. വെളുത്ത നിറം.

പച്ചത്തെറികള്‍ നല്ല ഒഴുക്കോടെ സംസാരിക്കും എന്നും ഈ ട്രോളുകളില്‍ ചേര്‍ത്തിരിക്കുന്നു. അതേസമയം ജോര്‍ജ് ഒളിവിലല്ലെന്നാണ് ബന്ധുക്കളുടെ ഭാഷ്യം. ജോര്‍ജ് ഒളിവില്‍ പോകില്ലെന്നും ബന്ധുക്കള്‍ തറപ്പിച്ചു പറയുകയാണ്. അതിനിടെ മൂന്നാം ദിവസവും ജോര്‍ജിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ജോര്‍ജ് ബന്ധുവീട്ടില്‍ ഒളിവിലാണെന്ന നിഗമനത്തിലാണ് പോലീസ്. ജോര്‍ജ് ഇന്നു മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാര്‍ത്ഥി സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

0
ന്യൂഡൽഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി സമരം അവസാനിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര...

ആഞ്ഞിലിമുക്കിലെ കൂറ്റൻ ആഞ്ഞിലിമരം അപകടഭീഷണിയിൽ ; അധികൃതരുടെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധം ശക്തം

0
അത്തിക്കയം: പെരുന്തേനരുവി-അത്തിക്കയം റോഡിൽ കൊച്ചുകുളം ഭാഗത്തേക്ക് തിരിയുന്ന ആഞ്ഞിലിമുക്ക് ജംഗ്ഷനിൽ നിൽക്കുന്ന...

ആരോരും ആശ്രയമില്ലാതിരുന്ന പൊടിയമ്മയ്ക്ക് തുണയായി പന്തളം ജനമൈത്രി പോലീസ്

0
പന്തളം : ആരോരുമില്ലാതിരുന്ന വയോധികക്ക് തുണയായി പന്തളം ജനമൈത്രി പോലീസ്. തുമ്പമൺ...

കണ്ണൂരിൽ മാത്രമല്ല കേരളത്തിലാകെ ഡോക്ടേഴ്സിന്റെ പ്രതിസന്ധി ഉണ്ടെന്നും പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി...

0
തിരുവനന്തപുരം: കണ്ണൂരിലെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടേഴ്സ് ഇല്ലെന്ന വാർത്തയിൽ പ്രതികരിച്ച്...