വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; മുന്നുറോളം പേരില്‍ നിന്ന് 60000രൂപ വീതം കൈക്കലാക്കി മുങ്ങിയ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. മുന്നുറോളം പേരില്‍ നിന്ന് 60000രൂപ വീതം കൈക്കലാക്കി പ്രതി മുങ്ങി. തൊടുപുഴ നഗരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആല്‍ഫാ എന്ന സ്ഥാപന ഉടമ ജോബി തോമസ് ആണ് തട്ടിപ്പ് നടത്തിയത്. വിവിധ രാജ്യങ്ങളിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് വിവിധജില്ലകളില്‍ താമസിക്കുന്ന 300ഓളം പേരില്‍ നിന്നാണ് പണം വാങ്ങിയത്. പറഞ്ഞ തീയതികള്‍ പലതും മാറിയിട്ടും വിസ കിട്ടാതെ വന്നതോടെ തങ്ങള്‍ ചതിക്കുഴിയില്‍ വീണെന്ന് പണം നല്‍കിയവര്‍ക്ക് മനസിലായത്‌. ഇതോടെ ഇവര്‍ പോലീസ് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ തൊടുപുഴ മുട്ടത്ത് നിന്ന് ഇയാളെ പോലീസ് പിടികൂടുകയും ചെയ്തു.

എന്നാല്‍ ഇത്രയും ആളുകളില്‍ നിന്ന്‌ വാങ്ങിയ പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇയാളുടെ അക്കൗണ്ടില്‍ വളരെ തുച്ഛമായ തുകമാത്രമെ നിലവിലുള്ളു എന്ന് പോലീസ് പറഞ്ഞു. ജോബി മാത്യുവിനെ പോലീസ് പിടികൂടിയതോടെ നിരവധിയാളുകളാണ് പരാതിയുമായി വരുന്നത് . വിസാ തട്ടിപ്പ് സംഘത്തിലെ കണ്ണിമാത്രം ആണ് ഇയാളെന്ന് പോലീസ് പറയുന്നു. അന്വേഷണം മുന്നോട്ടു പോകുമ്പോള്‍ മാത്രമേ ഇയാളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന വന്‍സംഘത്തെ കണ്ടെത്താനാകു എന്ന് അന്വേഷണ സംഘം പറയുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുന്ദമംഗലത്ത് പൊന്തക്കാട്ടിൽ ചാക്കിൽ കെട്ടിയ നിലയിൽ 12 കിലോ കഞ്ചാവ് ; അന്വേഷണം

0
കുന്ദമംഗലം : കുന്ദമംഗലത്ത് ദേശീയപാതയോരത്തെ ഒഴിഞ്ഞ പറമ്പിൽനിന്ന്‌ 12 കിലോയോളം കഞ്ചാവ്...

മുതലപ്പൊഴിയില്‍ കാണാതായ ഷിജിനായുള്ള തിരച്ചില്‍ 11-ാം ദിവസത്തിലേക്ക് ; തമിഴ്‌നാട് തീരങ്ങളിലും തിരച്ചില്‍

0
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ കാണാതായ ഷിജിനായുള്ള തിരച്ചില്‍ ഇന്ന് 11-ാം ദിവസത്തിലേക്ക് കടന്നു....

ജ്വല്ലറികൾ കേന്ദ്രീകരിച്ച് കവർച്ച നടത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേർ പിടിയിലായി

0
പാലക്കാട്: ജ്വല്ലറികൾ കേന്ദ്രീകരിച്ച് കവർച്ച നടത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേർ പിടിയിലായി....

പാക്-സൗദി-തുർക്കി സംയുക്ത പ്രതിരോധക്കരാർ ; മോദിയോട് ഫോണിൽ സംസാരിച്ച് യു.എസ് വൈസ് പ്രസിഡന്റ്

0
ന്യൂഡൽഹി : യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി...