സൗദി അറേബ്യയിൽ തൊഴിലവസരം ; വിസയും ടിക്കറ്റും താമസ സൗകര്യവും സൗജന്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്സുമാരുടെ നിയമനം നടത്തുന്നു. ബി.എസ്.സി അല്ലെങ്കിൽ പോസ്റ്റ് ബി.എസ്.സി നഴ്സിംഗ് പാസ്സായിട്ടുള്ളവരും ഐ.സി.യു, കാർഡിയാക്, സി.സി.യു, എമർജൻസി, ഡയാലിസിസ്, മെഡിക്കൽ& സർജിക്കൽ, മിഡ് വൈഫ്, എൻ.ഐ.സി.യു, നൂറോളജി. ഗൈനക്, ഓപ്പറേഷൻ തീയറ്റർ, പീഡിയാട്രിക് ജനറൽ തുടങ്ങിയ ഏതെങ്കിലും മേഖലയിൽ രണ്ട് വർഷം തൊഴിൽ പരിചയമുള്ളവരുമായ വനിതാ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. പ്രായം 35 വയസ്സിൽ താഴെയായിരക്കണം, 4110 സൗദി റിയാലാണ് ശമ്പളം. എക്സ്പീരിയൻസ് അനുസരിച്ചുള്ള അലവൻസും ഇതിന് പുറമെയുണ്ടാവും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡേറ്റ , സർട്ടിഫിക്കറ്റുകൾ, രജിസ്ട്രേഷൻ, ആധാർ , തൊഴിൽ പരിചയം തെളിയിക്കുന്ന രേഖകൾ, പാസ്സ്പോർട്ട് (ആറ് മാസത്തിൽ കുറയാതെ കാലാവധി ഉണ്ടായിരിക്കണം) എന്നിവ 2024 മെയ് 23 നു മുൻപ് [email protected] എന്ന ഈമെയിലിലേക്കു അയക്കേണ്ടതാണ്.

വിസ, ടിക്കറ്റ്, താമസ സൗകര്യം എന്നിവ സൗജന്യമായിരിക്കും. അതേസമയം ഈ റിക്രൂട്ട്മെന്റിനു സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണെന്ന് ഒഡെപെക് അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ :0471-2329440/41/42 /45 / 6238514446. ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ലെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...