അമൃത സര്‍വ്വകലാശാലയില്‍ നാനോടെക്നോളജി അധ്യാപക ഒഴിവുകള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തിലെ വിവിധ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാനോടെക്നോളജി മേഖലയുമായി ബന്ധപ്പെട്ടുള്ള ഊര്‍ജ്ജ വിഭാഗത്തിലാണ് ഒഴിവുകള്‍. അസിസ്റ്റന്റ് / അസ്സോസിയേറ്റ് പ്രൊഫസര്‍ ഓഫ് പ്രാക്ടീസ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഓഫ് പ്രാക്ടീസ് എന്നീ തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അസിസ്റ്റന്റ് / അസോസിയേറ്റ് പ്രൊഫസര്‍ ഓഫ് പ്രാക്ടീസ് (എ. പി. / എ.എ.പി.) ആകെ രണ്ട് ഒഴിവുകള്‍. ഉദ്യോഗാര്‍ത്ഥികള്‍ ഊര്‍ജം, നാനോടെക്‌നോളജി തുടങ്ങിയ വിഷയത്തില്‍ ഗവേഷണം നടത്തിയവരായിരിക്കണം. സ്വതന്ത്രമായി ഗവേഷണം നടത്തിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. ആദ്യം അഞ്ച് വര്‍ഷത്തേക്കായിരിക്കും നിയമനം. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവരെ മികവിന്റെ  അടിസ്ഥാനത്തില്‍ അടുത്ത ലെവലിലേക്ക് പരിഗണിയ്ക്കും.

അസിസ്റ്റന്റ്റ് പ്രൊഫസര്‍ ഓഫ് പ്രാക്ടീസ് (എ.പി.) ആകെ രണ്ട് ഒഴിവുകള്‍. ഫിസിക്‌സ്, കെമസ്ട്രി, മെറ്റീരിയല്‍ സയന്‍സ്, എനര്‍ജി സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ പിഎച്ച്. ഡി. യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ഏതിലെങ്കിലും ബിരുദ / ബിരുദാനന്തര തലത്തില്‍ അധ്യാപന പരിചയമുണ്ടായിരിക്കണം. ആദ്യ ഘട്ടത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. തുടര്‍ന്ന് മൂന്ന് വര്‍ഷം വരെ നീട്ടും. അധ്യാപന മികവിന്റെ  അടിസ്ഥാനത്തില്‍ തസ്തികയില്‍ സ്ഥിരപ്പെടുത്തിയേക്കാം.

താത്പര്യമുള്ളവര്‍ [email protected] എന്ന മെയിലിലേക്ക് വിശദമായ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അയക്കുക. കൂടാതെ ഓണ്‍ലൈനായും അപേക്ഷിക്കണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ ആറ്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.amrita.edu/jobs സന്ദര്‍ശിക്കുക. ഫോണ്‍: 0484 2858750.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....