നിയമ ബിരുദക്കാര്‍ക്ക് കരസേനയില്‍ വമ്പന്‍ അവസരം. ഷോര്‍ട്സ് സര്‍വീസ് കമ്മിഷന്‍ഡ് ഓഫീസര്‍ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവിവാഹിതരായ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് 21 ആണ്. താല്പര്യമുള്ളവര് www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി. ജഡ്ജ്, അഡ്വക്കേറ്റ് ജനറല്‍ ഡിപ്പാട്ട്മെന്റില്‍ ലഫ്നെന്റ് റാങ്കിലായിരിക്കും നിയമനം. ആകെ ഏഴ് ഒഴിവുകളാണുള്ളത്. അഞ്ച് പുരുഷന്മാര്ക്കും 2 സ്ത്രീകള്‍ക്കുമാണ് അവസരം. 2024 ജനുവരി 21 മുതല്‍ 27 പ്രായപരിധി. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് എസ് എസ് ബി അഭിമുഖത്തിന് ശേഷമായിരിക്കും തിരഞ്ഞെടുപ്പ്.
ചീഫ് പ്ലാനർ (ഹൗസിംഗ്) തസ്തിക ഒഴിവുണ്ട്
ഭവന നിർമാണ വകുപ്പിന് കീഴിലുള്ള ഹൗസിംഗ് കമ്മീഷണറുടെ ഓഫീസിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ചീഫ് പ്ലാനർ (ഹൗസിംഗ്) തസ്തിക ഒഴിവുണ്ട്. മതിയായ യോഗ്യതയുള്ള സർക്കാർ സർവീസിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. യോഗ്യത: സിവിൽ എഞ്ചിനീയറിംഗ്/ആർക്കിടെക്ച്ചറിൽ ഡിഗ്രി. ടൗൺ ആൻഡ് കൺട്രി പ്ലാനിംഗിൽ ബിരുദാനന്തര ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ എം.ബി.എ (അഡ്മിനിസ്ട്രേഷൻ/ഹ്യൂമൻ റിസോഴ്സസ്).
ചുരുങ്ങിയത് രണ്ട് വർഷമെങ്കിലുമായി പി ഡബ്ല്യു ഡി വകുപ്പിൽ സൂപ്രണ്ടിംഗ് എഞ്ചിനീയറായി ജോലി പരിചയം അല്ലെങ്കിൽ ടൗൺ പ്ലാനിംഗ് വകുപ്പിൽ സീനിയർ ടൗൺ പ്ലാനറായുള്ള അനുഭവസമ്പത്ത് അല്ലെങ്കിൽ സർക്കാർ എഞ്ചിനീയറിംഗ് കോളജിൽ പ്രൊഫസർ ആയുള്ള ജോലി പരിചയം അല്ലെങ്കിൽ ഏതെങ്കിലും സർക്കാർ വകുപ്പിലോ പൊതുമേഖലാ സ്ഥാപനത്തിലോ സൂപ്രണ്ടിംഗ് എഞ്ചിനീയറിംഗ് തസ്തികകളിലെ ജോലി പരിചയം.
നഗര /പ്രാദേശിക ആസൂത്രണ രംഗത്തെ പ്രവൃത്തി പരിചയം. ഹൗസിംഗ്/നഗര/ഗ്രാമീണ വികസനത്തിൽ ടെക്നിക്കൽ പേപ്പറുകൾ അവതരിപ്പിച്ചത് അഭിലഷണീയ യോഗ്യതയാണ്. ബയോഡേറ്റയും എൻ.ഒ.സിയും സഹിതം പ്രിൻസിപ്പൽ സെക്രട്ടറി, ഹൗസിംഗ് ഡിപ്പാർട്ട്മെന്റ്, അനക്സ് 2, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂലൈ 31നുള്ളിൽ അയയ്ക്കണം. [email protected] എന്ന ഇ-മെയിലിലേക്കും അയയ്ക്കാം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033