തൊട്ടാൽ പൊള്ളും പച്ചക്കറി വില ; വെട്ടിലായി ഹോട്ടല്‍ വ്യാപാരികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തക്കാളിയടക്കം പച്ചക്കറിയുടെ വില കുത്തനെ കൂടിയതോടെ വെട്ടിലായി ഹോട്ടല്‍ വ്യാപാരികള്‍. കുതിച്ചുയരുന്ന വിലയില്‍ കടുത്ത ആശങ്കയുടെ പുകയാണ് ഹോട്ടലുകളില്‍ നിന്നുയരുന്നത്. മാര്‍ക്കറ്റില്‍ കത്തുന്ന തക്കാളിയുടെ ഹോട്ടലിലെ അവസ്ഥയെ പറ്റി നേരിട്ടറിയാനിറങ്ങിയതാണ്. തക്കാളിയെ ഹോട്ടലുടമകള്‍ എങ്ങനെയാണ് കൈകകാര്യം ചെയ്യുന്നത് എന്നറിയാന്‍. എല്ലാ വിഭവങ്ങള്‍ക്കും തക്കാളി അനിവാര്യമാണ് എന്നിരിക്കെ ഹോട്ടലുകളില്‍ തലകറങ്ങുന്ന അവസ്ഥയിലാണ്. തക്കാളി മാത്രമല്ല, ഇഞ്ചിയും പച്ചമുളകും എല്ലാം ഒന്നിനൊന്ന് ബാധ്യത. ഓരോ ദിവസത്തെ വിലയും വിലയില്‍ വരുന്ന മാറ്റവും കണ്ട് അന്താളിക്കാനെ വഴിയൊള്ളൂ. പച്ചക്കറി വിലകൂടിയെന്ന് വിചാരിച്ച് ഹോട്ടലിലെ ഉപയോഗം കുറക്കാനാകില്ല.

ഭക്ഷണത്തിന്‍റെ വിലക്കൂട്ടാനുമാകില്ല. എല്ലാം കൂടിയാകുമ്പോള്‍ ആകെ മൊത്തം ഇരുട്ടടി. കഴിഞ്ഞ ദിവസം ഹോള്‍സെയില്‍ നിരക്കില്‍ 100 രൂപയായിരുന്നു തക്കാളി നിരക്ക്. ഇന്ന് അത് 110 ആയി. ഇഞ്ചിക്ക് 300 രൂപ. നാളെയും വില കൂടുമെന്നാണ് വിവരം. ആവശ്യത്തിന് തക്കാളി കൂടുതല്‍ അളവില്‍ ശേഖരിച്ച് വച്ച് പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. പക്ഷെ കാര്യമുണ്ടാകുന്നില്ല. ഓരോ തക്കാളിയും പൊന്ന് പോലെ കയ്യിലെടുത്താണ് അരിഞ്ഞെടുക്കുന്നത്. കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്ന വിലക്കയറ്റം ഹോട്ടല്‍ മേഖലയെയും കുത്തുപ്പാളയെടുപ്പിക്കുന്ന സ്ഥിതിയാണ്. ചെറുകിട ഹോട്ടലുകളുകളെയാണ് പ്രതിസന്ധി കൂടുതല്‍ ബാധിക്കുന്നത്. വരും ദിവസങ്ങളിലെ വിലവര്‍ധനവിനെ പറ്റിയുള്ള ആശങ്കയിലാണ് ഓരോ ഹോട്ടലുകളിലും അടുപ്പ് പുകയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും ; കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍...

മോർഫിങ് കേസ് : ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ് ; പ്രതികൾക്കെതിരെ പോക്സോ കേസ്...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി പോലീസ്....

കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ചേർന്ന അമേരിക്ക ; യുഎസിന്റെ പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്

0
വാഷിങ്ടൺ : കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ...

മാസപ്പടി കേസ് : നിർണായക നീക്കവുമായി ഇഡി ; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

0
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ്...