തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥികളായി ജോണ്‍ ബ്രിട്ടാസും ഡോ.വി. ശിവദാസും മത്സരിക്കും. മുഖ്യമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവായിരുന്ന ബ്രിട്ടാസ് കൈരളി ടിവി എംഡിയാണ്. ഡോ. വി. ശിവദാസന്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിലാണ് ഇരുവര്‍ക്കും അംഗീകാരം നല്‍കിയത്.
കാലാവധി പൂര്‍ത്തിയാകുന്ന കെ.കെ. രാഗേഷിന് വീണ്ടും അവസരം ലഭിക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി അനുമതി നല്‍കിയില്ല. വയലാര്‍ രവി, കെ.കെ. രാഗേഷ്, പി.വി. അബ്ദുള്‍ വഹാബ് എന്നിവര്‍ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 30നാണ് തെരഞ്ഞെടുപ്പ്.