ഇഡിയെ പേടിപ്പിക്കാനുള്ള നീക്കം പാളി ; കുരുക്കാകുമെന്ന ആശങ്കയില്‍ പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണെന്ന് ആരോപിച്ചശേഷം അതേ നാണയത്തില്‍ അവർക്കു മറുപടി നൽകാൻ ശ്രമിച്ച സർക്കാരിനു ഹൈക്കോടതി വിധി തിരിച്ചടിയായി. എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്ത രണ്ടു കേസുകൾ ഹൈക്കോടതി റദ്ദാക്കിയതോടെ ക്രൈംബ്രാഞ്ചിന് അന്വേഷണം അവസാനിപ്പിക്കുകയോ മേൽക്കോടതിയെ സമീപിക്കുകയോ ചെയ്യേണ്ടിവരും.

സർക്കാർ മേൽക്കോടതിയെ സമീപിക്കാനാണ് സാധ്യത. സ്വപ്നയെ ജയിലിൽ ചോദ്യം ചെയ്യാനും സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താനും നീക്കം നടക്കുന്നതിനിടെയാണ് ഹൈക്കോടതി എഫ്ഐആർ റദ്ദാക്കിയത്. ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിന്റെ രാജിക്കു പിന്നാലെയാണ് സര്‍ക്കാരിനു ഇഡി കേസ് പുതിയ തലവേദന ആയിരിക്കുന്നത്.

കേസ് എടുത്ത പോലീസുകാർക്കെതിരെ ബദൽ കേസ് എടുക്കാനുള്ള നീക്കത്തിലാണ് ഇഡി. കേസില്‍ ഇടപെട്ട പോലീസ് അസോസിയേഷൻ നേതാവ്, വനിതാ പോലീസിന്റെ മൊഴിയെടുത്ത സൈബർ സെൽ എസ്പി, ചില ജയിൽ ഉദ്യോഗസ്ഥർ, ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ഇഡി കേസെടുക്കുമോ എന്ന ആശങ്ക പോലീസിലെ ഉന്നതർക്കുണ്ട്. കേന്ദ്ര ഏജൻസിക്കെതിരെ നീങ്ങിയാൽ അത് നിയമപരമായി തിരിച്ചടിയാകുമോയെന്ന ആശങ്ക തുടക്കത്തിൽതന്നെ പോലീസ് ഉദ്യോഗസ്ഥർ പങ്കുവെച്ചിരുന്നു. സർക്കാരിൽനിന്ന് ലഭിച്ച കർശന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസെടുക്കുന്നത് തിരിച്ചടിയാകുമെന്ന നിലപാടിലായിരുന്നു ഡിജിപിയും. ഇഡിക്കെതിരെ നീങ്ങിയ ഉദ്യോഗസ്ഥർക്കുമേൽ ഇനി കേസും സമ്മർദവും ഉണ്ടാകുന്ന സാഹചര്യമൊരുങ്ങും.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന വനിതാ പോലീസുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരെ ആദ്യ കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നതായി സ്വർണക്കടത്തു കേസിലെ പ്രതി സന്ദീപ് നായർ ജയിലിൽനിന്ന് കത്തെഴുതിയിരുന്നു. ഇതിലാണ് രണ്ടാമത്തെ കേസ് റജിസ്റ്റർ ചെയ്തത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതി സ്വപ്നയെ നിർബന്ധിച്ചെന്നു പറയുന്ന ഓഡിയോ ക്ലിപ് വ്യാജമായി നിർമ്മിച്ചതാണോ ശബ്ദം യഥാർഥമാണോ എന്നാണ് അന്വേഷണം നടത്തിയതെന്നും കേസെടുക്കാവുന്ന കുറ്റകൃത്യമാണെന്നും വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. ഒരു അന്വേഷണ ഏജൻസി കോടതിയിൽ നൽകിയ തെളിവുകളുടെയും വസ്തുതകളുടെയും വിശ്വാസ്യത മറ്റൊരു അന്വേഷണ ഏജൻസിക്കു പരിശോധിക്കാനാകില്ലെന്ന് ഇഡിയും കോടതിയിൽ വാദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...