പണത്തിന്റെ ഉറവിടം തെളിയിക്കാന്‍ സമയം വേണമെന്ന കെ എം ഷാജിയുടെ ആവശ്യം വിജിലന്‍സ് തള്ളി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നത് തുടരുന്നു. അരക്കോടിയോളം രൂപയുടെ ഉറവിടം കാണിക്കാന്‍ സമയം വേണമെന്ന കെ എം ഷാജിയുടെ ആവശ്യം വിജിലന്‍സ് തള്ളി. കോഴിക്കോട്ടെ വിജിലന്‍സ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന മുസ്ലീം ലീഗ് നിലപാട് ഷാജിക്ക് സഹായകമാകുമെന്നാണ് വിവരം.

രാവിലെ പത്ത് മണിക്ക് തന്നെ വിജിലന്‍സ് എസ്പി ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘം ഷാജിയെ ചോദ്യം ചെയ്യാനാരംഭിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിക്കുന്ന നോട്ടീസ് ഷാജി ഇന്നലെ വൈകിട്ട് കൈപ്പറ്റിയിരുന്നു. താന്‍ വിജിലന്‍സ് ചോദ്യം ചെയ്യലിനോട് സഹകരിക്കുമെന്നും രേഖകള്‍ ഹാജരാക്കുമെന്നും ഇന്നലെ ഷാജി മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...