ബസ്സില്ല, നല്ല റോഡില്ല – ദുരിതത്തിലായ ഒരു ഗ്രാമം ; നീരാട്ടുകാവ് എന്നുകേട്ടാല്‍ മന്ദമരുതിയിലെ ഓട്ടോക്കാരും മുഖം തിരിക്കും

For full experience, Download our mobile application:
Get it on Google Play

റാന്നി : മന്ദമരുതി നീരാട്ടുകാവ് നിവാസികള്‍ ഇന്നും ദുരിതത്തിലാണ്. സഞ്ചരിക്കുവാന്‍ ഒരു നല്ല റോഡോ ബസ്സ്‌ സര്‍വ്വീസുകളോ ഇല്ല. മന്ദമരുതിയില്‍ നിന്നും നീരാട്ടുകാവ് വരെയുള്ള നാല് കിലോമീറ്റര്‍ യാത്ര തികച്ചും ദുരിതപൂര്‍ണ്ണമാണ്. മാടത്തരുവി ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രധാന വഴിയും ഇതാണ്.

പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയിലെ മന്ദമരുതിയില്‍ ബസ്സിറങ്ങിയാല്‍ ഓട്ടോക്ക് മാത്രമേ നീരാട്ടുകാവില്‍ എത്തിപ്പെടുവാന്‍ കഴിയു. അൻപതിനടുത്ത് ഓട്ടോകൾ മന്ദമരുതി സ്റ്റാൻഡില്‍ ഉണ്ടെങ്കിലും ആരും ഇവിടേയ്ക്ക് ഓട്ടം വരില്ല. റോഡ്‌ മോശമാണെന്ന മറുപടിയാണ് ഇവര്‍ നല്‍കുന്നത്. ഓട്ടം വിളിക്കാന്‍ ചെല്ലുന്നവരെ അപമാനിച്ചുവിടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു. നാട്ടുകാരുടെ ബുദ്ധിമുട്ട് ഓര്‍ത്ത് രണ്ടോ മൂന്നോ ഓട്ടോകള്‍ ഇവിടേയ്ക്ക് ഓടാറുണ്ട്. നീരാട്ടുകാവ് നിവാസികളുടെ ഏക ആശ്രയവും ഇവരാണ്.

തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ഥികള്‍ കോലാഹലവുമായി വന്നെങ്കിലും തങ്ങളുടെ ദുരിതം പരിഹരിക്കുന്ന കാര്യത്തില്‍ ആരും ഉറപ്പുതന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡുകള്‍ പുനര്‍ നിര്‍മ്മിക്കുകയും ബസ്സ്‌ സര്‍വ്വീസുകള്‍ ആരംഭിക്കുകയും ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...