കൊച്ചി : ജോജുവിനെ തെരുവ് ഗുണ്ടയെന്ന് വിളിച്ചത് പ്രതിഷേധാര്‍ഹമെന്ന് ബി.ഉണ്ണികൃഷ്ണന്‍. സിനിമപ്രവര്‍ത്തകരുടെ പ്രതിഷേധം പ്രതിപക്ഷനേതാവിനെ അറിയിച്ചെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ജോജുവിനെ കാണാന്‍ സിനിമാ പ്രവര്‍ത്തകരുടെ സംഘം വൈദ്യപരിശോധന നടത്തിയ ആശുപത്രിയിലെത്തി. ജോജു പെരുമാറിയത് തറഗുണ്ടയെപ്പോലെയെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവന.
കാര്‍ ആക്രമിച്ചെങ്കില്‍ അത് ജനരോഷത്തിന്റെ ഭാഗമാണ്. പ്രതികരിക്കുന്നത് രാഷ്ട്രീയപ്പാര്‍ട്ടികളുടെ അവകാശമാണ്. ജോജുവിനെതിരെ നടപടിയില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു. സമരത്തെ കൊടിക്കുന്നില്‍ സുരേഷ് എംപിയും ന്യായീകരിച്ചു. എന്നാല്‍ സതീശന്‍ വഴി തടയലിനോട് വിയോജിച്ചു.