കോട്ടയം: യുഡിഎഫ് വോട്ടില്‍ ജയിച്ച ജോസ് കെ. മാണി പക്ഷത്തിലെ നേതാക്കള്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 5000 കേന്ദ്രങ്ങളില്‍ പ്രതിഷേധം നടത്തി. കോട്ടയം തിരുനക്കരയില്‍ സമര പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു.
ധാര്‍മികതയുടെ പേരില്‍ രാജിവച്ച ജോസ് കെ. മാണിയുടെ മാതൃക തോമസ് ചാഴികാടന്‍ എം.പിയും, എന്‍ ജയരാജ് എംഎല്‍എയും പാലിക്കണമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ ജോസഫ് വാഴക്കന്‍, കെ.സി. ജോസഫ് തുടങ്ങിയ സംസ്ഥാന നേതാക്കലും പങ്കെടുത്തിട്ടുണ്ട്.