കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഇടതുമുന്നണി പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഇടതുമുന്നണി പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന് സൂചന. തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റു വിഭജനത്തില്‍ കേരളാ കോണ്‍ഗ്രസിനോട് ചര്‍ച്ചയ്ക്ക് തയ്യാറായിരിക്കണമെന്നും അവരെക്കൂടി ഉള്‍ക്കൊള്ളാന്‍ തയ്യാറായിരിക്കണമെന്നും സിപിഎം നേതൃത്വം നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. ജോസ് കെ മാണി വിഭാഗത്തിന് മുഷിച്ചിലുണ്ടാകാത്ത പരിഗണന വേണമെന്നാണ് സംസ്ഥാന സമിതി തീരുമാനമായി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ജോസ് കെ മാണി എല്‍ഡിഎഫ് സഹകരണം പരസ്യമാക്കുന്ന സമയത്തുതന്നെ അവരെ മാന്യമായി ഉള്‍ക്കൊള്ളണം. ചിലയിടങ്ങളില്‍ വേണ്ടിവരുന്ന വിട്ടുവീഴ്ചകള്‍ക്കും തയ്യാറാകണമെന്നും നിര്‍ദേശമുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ പാര്‍ട്ടി ജനറല്‍ ബോഡി യോഗങ്ങളില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യം വിശദമായി തന്നെ സംസ്ഥാന സെക്രട്ടറി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം ; കേന്ദ്ര സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത സംബന്ധിച്ച്...

0
കൊച്ചി: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും കേന്ദ്ര...

നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന രണ്ട് പ്രതികളുടെ കൂടി ‌ആവശ്യം തള്ളി ഹൈക്കോടതി

0
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന രണ്ട് പ്രതികളുടെ കൂടി...

മുംബൈയിൽ സിജെപി സമരത്തിൽ പങ്കെടുത്തവർക്ക് പോലീസ് ഭീഷണി

0
മുംബൈ: മുംബൈയിൽ സിജെപി സമരത്തിൽ പങ്കെടുത്തവർക്ക് പോലീസ് ഭീഷണി. മുംബൈയിൽ സമരത്തിനിടെ...

നരേന്ദ്രമോദിയുടെ പരാമർശങ്ങളോട് പ്രതികരിച്ച് സിജെപി

0
ന്യൂഡൽഹി: ഡൽഹിയിലെ സിജെപി സമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി...