കോട്ടയം ഗവണ്‍മെന്‍റ് ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുo : ജോസ് കെ മാണി എം.പി

For full experience, Download our mobile application:
Get it on Google Play

പാലാ: ചെലവുകുറഞ്ഞ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്ന തിനായി കോട്ടയം ജില്ലയില്‍ കൂടുതല്‍ ഗവണ്‍മെന്‍റ് ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ജോസ് കെ മാണി എം.പി.ഇതിനായി കേന്ദ്ര ഗവണ്‍മെന്റില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ആയി രാജേഷ് വാളിപ്ലാക്കല്‍ തെരഞ്ഞെടുക്കപ്പെട്ടിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഓര്‍മ്മയ്ക്കായി കാരുണ്യസ്പര്‍ശം 2021 എന്ന പേരില്‍ സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം ചെയ്യുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണങ്ങാനം, കടനാട്, കരൂര്, മീനച്ചില്‍ എന്നീ നാല് പഞ്ചായത്തുകളിലെ 53 വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഓരോ കിഡ്നി രോഗികള്‍ക്കാണ് ഡയാലിസിസ് കിറ്റ് നല്‍കിയത്. ജില്ലാ പഞ്ചായത്തില്‍ നിന്നും കഴിഞ്ഞ ഒരു വര്‍ഷം ലഭിച്ച ഓണറേറിയത്തില്‍ നിന്നും 50 ശതമാനം തുക മാറ്റിവെച്ചാണ് ഡയാലിസിസ് കിറ്റുകള്‍ നല്‍കിയത്.

ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റൂബി ജോസ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ മഞ്ജു ബിജു, ലിസി സണ്ണി, ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍മാരായ സെബാസ്റ്റ്യന്‍ കടയ്ക്കല്‍, ലിസ്സി സണ്ണി, ആനന്ദ് ചെറുവള്ളി, ജോസ് ചെമ്ബകശ്ശേരില്‍, ലിസമ്മ ബോസ്, ജോസുകുട്ടി അമ്പലമാറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു. അടുത്ത നാലു വര്‍ഷവും സാമ്ബത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭരണങ്ങാനം ഡിവിഷനിലെ 53 കിഡ്നി രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് കിറ്റുകള്‍ നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...