കോട്ടയം: ഏത് പ്രശ്‌നത്തിനും മുന്നണിയില്‍ പരിഹാരമുണ്ടെന്ന് ജോസ് കെ മാണി. പാലാ സീറ്റിന്‍റെ കാര്യത്തിലുള്‍പ്പെടെ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് ജോസ് വ്യക്തമാക്കി. ഇടത് മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ച തുടങ്ങിയിട്ട് പോലുമില്ലെന്നും അതിനെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും കേരള കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.
എംപി സ്ഥാനം രാജിവച്ചത് ധാര്‍മികതയുടെ പേരിലാണെന്നും ജോസ് കെ മാണി വ്യക്തമാക്കി. എല്‍ഡിഎഫിന് പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ എന്‍സിപിയില്‍ ഉള്ളൂ.സീറ്റ് സംബന്ധിച്ച കാര്യങ്ങള്‍ പറയേണ്ടത് മുന്നണിക്കുള്ളിലാണ്.ഒരു കക്ഷി പോലും പാര്‍ട്ടി വിടില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.