എ.കെ.ജി സെന്ററിന് നേരെ നടന്ന ബോംബാക്രമണം ; രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കണം : ജോസ് കെ മാണി എംപി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : എ.കെ.ജി സെന്ററിന് നേരെ നടന്ന ബോംബാക്രമണം തികച്ചും അപലപനീയമാണെന്നും ഇതിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കണമെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി. അക്രമം അഴച്ചുവിട്ടു കൊണ്ടുള്ള സമരങ്ങള്‍ ഒരിക്കലും നീതികരിക്കാനാവില്ല. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍, എന്തിന്റെ പേരിലായാലും പ്രതിഷേധാര്‍ഹമാണ്. പ്രവര്‍ത്തകര്‍ ജീവനു തുല്യം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എ.കെ ജി സെന്ററിന് നേരേ ബോംബെറിഞ്ഞ് പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാനായിരുന്നു കലാപകാരികളുടെ നീക്കമെന്ന് കരുതേണ്ടിവരും.

ഇത്തരം ഹീനമായ ശ്രമങ്ങള്‍ തീര്‍ച്ചയായും നാടിന്റെ സമാധാനം കെടുത്തും. അതു തന്നെയാണ് കലാപകാരികള്‍ ആഗ്രഹിക്കുന്നതും. നാട്ടില്‍ പ്രതിഷേധിക്കാനും വിയോജിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാലത് മര്യാദയുടെ സീമകള്‍ ലംഘിച്ച്‌ പാര്‍ട്ടി ഓഫീസിന് ബോംബെറിഞ്ഞു കൊണ്ടാകരുത്. അങ്ങനെ ചെയ്യുന്നവര്‍ ജനഹൃദയങ്ങളില്‍ നിന്നും നിഷ്‌കാസിതരാകുമെന്ന് മറക്കരുതെന്ന് ജോസ് കെ മാണി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉമ്മൻചാണ്ടി ഓർമ ആയിട്ട് 3 വർഷം ; പുതുപ്പള്ളിയിൽ പ്രത്യേക പ്രാർത്ഥനയും പരിപാടികളും

0
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർമ്മ ആയിട്ട് ഇന്ന് മൂന്ന്...

ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്ല് ; കെ എസ് ഇ ബി യ്ക്ക് 10,000 രൂപ...

0
ആറ്റിങ്ങൽ : ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്ല് നൽകിയ കെ.എസ്.ഇ.ബി.ക്ക് 10,000 രൂപയുടെ...

നിതിന്റെ ആത്മഹത്യ ; ഡോക്ടർ എംകെ റാമിനെ ഇനിയും കണ്ടെത്താൻ കഴിഞ്ഞില്ല

0
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍രാജിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട...

സമരം 21-ാം ദിനം : സോനം വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതി വഷളായി ; ആശുപത്രിയിൽ പ്രവേശിപ്പിച്ച്...

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട്...