തട്ടുകട മര്‍ദനം : പ്രതിയുമായി തെളിവെടുത്തു

For full experience, Download our mobile application:
Get it on Google Play

കടുത്തുരുത്തി : തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഒച്ചത്തില്‍ സംസാരിച്ചത് ഇഷ്ടപ്പെടാത്തതിന് രണ്ടുപേരെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ കാണക്കാരി തുമ്പക്കര ഭാഗത്ത് കണിയാംപറമ്പില്‍ സുധീഷ് സുരേന്ദ്രനെ (26) സംഭവം നടന്ന കോതനല്ലൂരിലെത്തിച്ച്‌ പോലീസ് തെളിവെടുത്തു. മര്‍ദനത്തില്‍ പരിക്കേറ്റവരും ആക്രമണത്തില്‍ നാശനഷ്ടം സംഭവിച്ച വീടിന്റെയും കാറിന്റെയും ഉടമകള്‍ ഇയാളെ തിരിച്ചറിഞ്ഞു. തെളിവെടുപ്പിനെത്തിച്ച പ്രതിയെ നാട്ടുകാര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഏറെ പണിപ്പെട്ടാണ് പോലീസ് ജനങ്ങളെ നിയന്ത്രിച്ചത്.

22ന് രാത്രി 9.30ഓടെ കോതനല്ലൂര്‍ ജങ്ഷനിലാണ് സംഭവമുണ്ടായത്. കോതനല്ലൂര്‍ സ്വദേശികളായ പിക്‌അപ് ഡ്രൈവര്‍ ആണ്ടൂര്‍ വീട്ടില്‍ സാബു (54), സുഹൃത്ത് ഓലിക്കല്‍ വീട്ടില്‍ ഷാജി (56) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇരുവരും ബാര്‍ ഹോട്ടലിന് സമീപത്തെ തട്ടുകടയിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന സുധീഷ് ഇവരെ ശാസിച്ചു. ഒച്ചത്തില്‍ സംസാരിച്ചാല്‍ തല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് സുധീഷ് തന്റെ സുഹൃത്തുക്കളായ മറ്റു രണ്ടുപേരെക്കൂടി വിളിച്ചുവരുത്തി സാബുവിനെയും ഷാജിയെയും മര്‍ദിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...

‘ദേവഭവന’ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍

0
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി...

വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

0
ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ...