ജോസ് കെ മാണിയും ശ്രേയാംസ്‌കുമാറും യു.ഡി.എഫിലേക്ക് – ഇരുവരും എല്‍ഡിഎഫ് സമരത്തിനെത്തിയില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി ഗ്രൂപ്പും ആര്‍ജെഡിയും യു.ഡി.എഫില്‍ ചെക്കേറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ ജോസ് കെ മാണിയും എം വി ശ്രേയാംസ് കുമാറും എല്‍ഡിഎഫ് സമരത്തിന് എത്തിയില്ല. കഴിഞ്ഞ രണ്ട് എല്‍ഡിഎഫ് യോഗത്തിലും ജോസ് കെ മാണി പങ്കെടുത്തിരുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അനൗദ്യോഗികമായി തുടക്കം കുറിക്കുന്നതാണ് കേന്ദ്രത്തിന് എതിരായ സമരം. കേരള കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍, എംഎല്‍എമാരായ എന്‍ ജയരാജ്, ജോബ് മൈക്കിള്‍, പ്രമോദ് നാരായണന്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എത്തിയിട്ടില്ല. യാത്രയിലാണ് ഉടനെയെത്തുമെന്ന് അറിയിച്ചു. വറുഗീസ് ജോര്‍ജ് ആര്‍ജെഡിയെ പ്രതിനീധികരിച്ച് പങ്കെടുക്കുന്നുണ്ട്.

ജോസ് കെ.മാണി യു.ഡി.എഫിനൊപ്പം പോയാലും മന്ത്രി റോഷി അഗസ്റ്റിനെ കൂടെ നിര്‍ത്തിക്കൊണ്ട് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഒരുവിഭാഗത്തെ എല്‍.ഡി.എഫിന് ഒപ്പം നിര്‍ത്തുവാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ്  ഇന്നത്തെ പരിപാടിയില്‍ റോഷി അഗസ്റ്റിന്‍ പങ്കെടുക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോടൊപ്പം നില്‍ക്കണമെന്ന വികാരം കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകരില്‍ ശക്തമാണ്. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ വികാരം നേതാക്കള്‍ക്ക് മേല്‍ സമ്മര്‍ദ്ദമായി മാറിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പാര്‍ട്ടി നേതാക്കളോട് അടുപ്പമുള്ള സമുദായ നേതൃത്വം വഴി ഇക്കാര്യം യുഡിഎഫിനെ ധരിപ്പിച്ചതായും സൂചനയുണ്ട്. സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്നും പിന്തുണച്ചു പോന്ന വിഭാഗങ്ങളുടെയും സമുദായ നേതൃത്വത്തിന്റെയും ഉറച്ച സഹായം ലഭിച്ചാലേ ജയിക്കാനാകൂവെന്നും പാര്‍ട്ടി എംഎല്‍എമാരില്‍ ചിലര്‍ കരുതുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...