പാലാ : വിലക്കയറ്റം കേന്ദ്ര സർക്കാർ നയം മൂലം എന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി പറഞ്ഞു. ക്രൂഡ് ഓയിൽ വില കുത്തനെ താഴ്ന്നിട്ടും പാചകവാതക വില വീണ്ടും വർധിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ധന വിലവർദ്ധനവു മൂലമുണ്ടാകുന്ന വിലക്കയറ്റത്തോട് നിർധനർ പോരടിക്കേണ്ട ഗതികേടാണ് കേന്ദ്ര സർക്കാർ വരുത്തി വച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം തെരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പു യോഗത്തിൽ ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി, മുൻ എം.എൽ.എ സ്റ്റീഫൻ ജോർജ് ,പ്രൊഫ. ലോപ്പസ് മാത്യു, അഡ്വ.ജോസ് ടോം, സണ്ണി തെക്കേടം, പയസ് കുര്യൻ, അഡ്വ.ലാൽപുളിക്കകണ്ടം എന്നിവർ പ്രസംഗിച്ചു.