പാലായില്‍ ജോസ് കെ മാണിയുടെ പദയാത്രയ്ക്ക് ഇന്ന് തുടക്കം

For full experience, Download our mobile application:
Get it on Google Play

പാലാ : ജോസ് കെ മാണിയുടെ പാലാ മണ്ഡലത്തിലെ പദയാത്രയ്ക്ക് ഇന്ന് തുടക്കമാകും. വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി മാണി സി കാപ്പന്‍ പ്രചാരണം ആരംഭിച്ചതിന് പിന്നാലെയാണ് പ്രതിരോധിക്കാന്‍ കേരള കോണ്‍ഗ്രസ് എം രംഗത്തിറങ്ങുന്നത്. എല്ലാ പഞ്ചായത്തുകളിലും കേന്ദ്രങ്ങള്‍ ഒരുക്കിയാണ് പദയാത്ര. മാണി സി കാപ്പന്‍ യുഡിഎഫിന്റെ ഭാഗമായ പാലായിലെ പരിപാടിയില്‍ വന്‍ ജനാവലി അണിനിരന്നത് കേരള കോണ്‍ഗ്രസ് എമ്മിനെ അങ്കലാപ്പിലാക്കിയിരുന്നു. വികസനം മുടക്കാന്‍ ശ്രമിച്ചെന്ന ആരോപണങ്ങള്‍ക്ക് ജോസ് കെ മാണി പ്രതികരണം നല്‍കാതെ ഒഴിഞ്ഞു മാറുകയും ചെയ്തു.

കാപ്പനെ നിസ്സാരക്കാരനായി കണ്ട് അവഗണിച്ചാല്‍ അപകടമാകും എന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് ജോസ് കെ മാണിയുടെ അടിയന്തിര പദയാത്ര. ഈ മാസം 27 വരെയാണ് യാത്ര. ജോസിന്റെ ജാഥ പ്രഖ്യാപിക്കും മുമ്പേ മാണി സി കാപ്പന്‍ വികസന മുന്നേറ്റ ജാഥ തീരുമാനിച്ചിരുന്നു. അടുത്ത മാസം ആദ്യ വാരത്തിലാണ് കാപ്പന്റെ പദയാത്ര. കാപ്പന്റെ മുന്നണി മാറ്റവും കേരള കോണ്‍ഗ്രസ് നിലപാടും സംബന്ധിച്ച രാഷ്ട്രീയ വിശദീകരണമാണ് ജോസ് കെ മാണിയുടെ ലക്ഷ്യം. യുഡിഎഫ് പ്രചാരണം ഊര്‍ജിതമാകുന്നതിനിടെ പിന്നിലാവാതിരിക്കാനാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ നീക്കം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...