കോട്ടയം: എന്‍.സി.പി ഇടതു മുന്നണിയിലെ ഘടകകക്ഷിയെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി. നിയമസഭ സീറ്റുമായി ബന്ധപ്പെട്ട് മുന്നണിയില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. അക്കാര്യം ഉചിതമായ സമയത്ത് നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി വിലയിരുത്തുന്നത് ബ്ലോക്, ജില്ലാ പഞ്ചായത്തുകളാണ്. ഒരിക്കലും കിട്ടാത്ത മുന്നേറ്റമാണ് എല്‍.ഡി.എഫിന് കോട്ടയം ജില്ലയില്‍ ലഭിച്ചത്. അതൊരു രാഷ്ട്രീയ സൂചനയാണെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.