നവകേരളം സൃഷ്ടിക്കുന്നതിൽ യുവജനങ്ങൾക്ക് മുഖ്യപങ്ക് ; ജോസ് കെ. മാണി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : നവകേരളമെന്ന ആശയം യാഥാർഥ്യമാകാൻ യുവജനങ്ങളുടെ കഴിവും കാര്യക്ഷമതയും വിനിയോഗിക്കണമെന്ന് കേരള കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ. മാണി. കേരള യൂത്ത് ഫ്രണ്ട് എം. 52-ാം ജന്മദിനാഘോഷവും തൊഴിൽ നൈപുണ്യ ശില്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ ഗുണകരമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകാൻ കഴിയുന്നത് യുവജനങ്ങൾക്കാണ്. എന്റെ കേരളം, എന്റെ തൊഴിൽ, എന്റെ അഭിമാനം എന്ന മുദ്രാവാക്യം ഉയർത്തുന്ന യൂത്ത്ഫ്രണ്ട് എം. നവകേരള മുന്നേറ്റത്തിന്റെ വക്താക്കളായി മാറണമെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് ഫ്രണ്ട് എം. സംസ്ഥാന പ്രസിഡന്റ് അഡ്വ. റോണി മാത്യു അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം. ജനറൽ സെക്രട്ടറി പ്രൊഫസർ ലോപ്പസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറിമാരായ അഡ്വക്കേറ്റ് അലക്സ് കോഴിമല, അഡ്വക്കേറ്റ് മുഹമ്മദ് ഇക്ബാൽ, എറണാകുളം ജില്ലാ പ്രസിഡന്റ് ബാബു ജോസഫ്, യൂത്ത്ഫ്രണ്ട് എം. ഭാരവാഹികളായ സിറിയക് ചാഴികാടൻ, ഷേയ്ക്ക് അബ്ദുള്ള, ബിറ്റു വൃന്ദാവൻ, അഡ്വക്കേറ്റ് ദീപക് മാമ്മൻ മത്തായി, ആൽബിൻ തോമസ് പേണ്ടാനം, റോണി വലിയപറമ്പിൽ, ടോം ഇമ്മട്ടി തുടങ്ങിയവർ സംസാരിച്ചു. ശില്പശാലയിൽ പി.വി. ഉണ്ണികൃഷ്ണൻ, ഡോ.കൊച്ചുറാണി ജോസഫ് തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷംസീറിനെതിരായ പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധം : കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എന്‍ ഷംസീറിനെപ്പറ്റിയുള്ള പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധമെന്ന്...

വിജയ് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ : സ്വർണ്ണ സമ്മാനം നൽകാൻ...

0
ചെന്നൈ : തമിഴ്നാട്ടിൽ 4.42 ലക്ഷം നവജാത ശിശുക്കൾക്ക് ഒരു ഗ്രാം...

നെഹ്റു ട്രോഫി വള്ളംകളി ; ആലപ്പുഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

0
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി ജലമേളയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

വക്കീൽ ഗുമസ്തന്മാരുടെ ഉത്സവബത്ത വർധിപ്പിച്ചു ; 2,000 രൂപയാക്കി

0
തിരുവനന്തപുരം : സംസ്ഥാനത്തെ അയ്യായിരത്തോളം വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർധിപ്പിച്ചു. 1,500...