ഉടമകളറിയാതെ പണയ ഉരുപ്പടികൾ വിറ്റു ; സഹകരണ ബാങ്ക് അഴിമതിയിൽ സി.പി.എം പ്രതിരോധത്തില്‍

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : കണ്ടല്ലൂര്‍ 2166-ാം നമ്പര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേട് ശരിവെച്ചു കൊണ്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ സി.പി.എം പ്രതിരോധത്തില്‍. ഏരിയ സെന്റര്‍ അംഗം അഡ്വ. സുനില്‍കുമാര്‍ പ്രസിഡന്റായ ബാങ്കിലെ ക്രമക്കേട് പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത രൂക്ഷമാക്കുകയാണ്. 250-ലധികം പേരുടെ പണയ ഉരുപ്പടികള്‍ ഉടമകളറിയാതെ മറിച്ചുവിറ്റെന്നാണ് ആരോപണം. മുന്‍ ഭരണസമിതിയുടെ കാലത്തായിരുന്നു കൂടുതല്‍ തട്ടിപ്പും നടന്നത്. 28 ലക്ഷത്തോളം രൂപയുടെ നഷ്ടം ഇതിലൂടെ ബാങ്കിന് സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. പണയ ഉരുപ്പടികള്‍ തിരിച്ചെടുത്തതായി ഇടപാടുകാരുടെ പേരില്‍ വ്യാജരേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്.

കാലാവധി കഴിഞ്ഞ പണയ ഉരുപ്പടികള്‍ വില്‍ക്കുമ്പോള്‍ പിഴപ്പലിശയടക്കം 14,15 ശതമാനം പലിശയാണ് ഈടാക്കേണ്ടത്. ഇതിനു വിരുദ്ധമായി ഏഴും എട്ടും ശതമാനം മാത്രം ഈടാക്കിയതായാണ് ബാങ്കിലെ രേഖയില്‍ ചേര്‍ത്തിട്ടുളളത്. ഇതാണ് നഷ്ടത്തിന് കാരണം. ഇതു സംബന്ധിച്ച്‌ മൂന്ന് മാസമായി നടത്തിവന്ന അന്വേഷണത്തിലാണ് ക്രമക്കേട് ശരിവെച്ച റിപ്പോര്‍ട്ട് അധികൃതര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നത്. സംഭവം വിവാദമായപ്പോള്‍ സെക്രട്ടറി, ചീഫ് അക്കൗണ്ട് അടക്കം ഏഴ് ജീവനക്കാരെ സസ്പെന്‍ഡു ചെയ്ത് ഭരണ സമിതി തലയൂരുകയായിരുന്നു.

നടപടിക്ക് വിധേയരായവരില്‍ പലര്‍ക്കും ഇതുമായി ബന്ധമില്ലെന്നാണ് പറയുന്നത്. സെക്രട്ടറി യോഗിദാസ് സസ്പെന്‍ഷനിലിരുന്നു വിരമിക്കുകയായിരുന്നു. സസ്പെന്‍ഷനിലായവര്‍ക്ക് അലവന്‍സ് ഇനത്തില്‍ പ്രതിമാസം രണ്ടര ലക്ഷത്തോളം രൂപ നല്‍കുന്നത് സംഘത്തിന് അധിക ബാധ്യതയും സൃഷ്ടിക്കുന്നു. ഭരണ സമിതി അറിയാതെ പണയ ഉരുപ്പടികള്‍ വില്‍ക്കാനാവില്ലെന്നാണ് ചൂണ്ടികാട്ടുന്നത്. അഴിമതിയാരോപണം നിലനില്‍ക്കെ സുനില്‍ കുമാറിനെ വീണ്ടും ഏരിയ സെന്ററില്‍ ഉള്‍പ്പെടുത്തിയതും ചര്‍ച്ചയായിരുന്നു. ഏരിയ കമ്മിറ്റിയില്‍ നിരവധി പേര്‍ എതിര്‍പ്പ് ഉയര്‍ത്തിയെങ്കിലും നേതൃത്വം തള്ളുകയായിരുന്നു. ഇതിന് പിന്നാലെ ക്രമക്കേട് ശരിവെച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് വന്നതാണ് സി.പി.എം നേതൃത്വത്തെ പ്രതിരോധത്തിലാക്കിയത്. വിഷയത്തില്‍ കണ്ടല്ലൂരിലെ പാര്‍ട്ടിക്കുള്ളിലും വിഭാഗീയത രൂക്ഷമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....