റബര്‍ സബ്‌സിഡി 200 രൂപയാക്കണം : ജോസ് കെ.മാണി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : റബറിന് വിലയിടിവ് സംഭവിച്ച സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച കിലോയ്ക്ക് 170 രൂപ ഉറപ്പാക്കുന്ന റബര്‍ വിലസ്ഥിരതാ പദ്ധതി പ്രകാരമുള്ള തുക എത്രയും വേഗത്തില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കണമെന്നും സബ്‌സിഡി 170 രൂപയില്‍ നിന്നും 200 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നും കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

കര്‍ഷകര്‍ക്ക് ബില്ലുകള്‍ അപ്‌ലോഡ് ചെയ്യുന്നതിന് വെബ്‌സൈറ്റ് എത്രയും വേഗം തുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ബജറ്റിലാണ് റബര്‍ സബ്‌സിഡിക്കായി സംസ്ഥാന സര്‍ക്കാര്‍ 500 കോടി രൂപ നീക്കിവെച്ചത്. കേരളത്തിലെ 12 ലക്ഷത്തോളം ചെറുകിട നാമമാത്ര കർഷകരെ വിലയിടിവ് ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. 170 രൂപയ്ക്ക് മുകളില്‍ വിലയുണ്ടായിരുന്ന റബറിന് ഇപ്പോള്‍ 150 രൂപയില്‍ താഴെ മാത്രമാണ് ലഭിക്കുന്നത്. ഒരു കിലോ റബര്‍ ഉത്പാദിപ്പിക്കുവാന്‍ ഇന്നത്തെ ചിലവ് അനുസരിച്ച് 200 രൂപ മുതല്‍ 250 രൂപയില്‍കൂടുതല്‍ ചിലവ് വരും.

റബര്‍ വിലയിടിവ് തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി വിപണിയില്‍ ഇടപെടണമെന്നും ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു. സ്വാഭാവിക റബറിന്റെ ഇറക്കുമതി അനിയന്ത്രിതമായി വര്‍ദ്ധിച്ചതാണ് നിലവിലെ പ്രതിസന്ധികള്‍ക്ക് കാരണം. റബര്‍ മേഖലയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് ആഭ്യന്തര ഉപഭോഗം വര്‍ദ്ധിപ്പിച്ചും ദീര്‍ഘകാല ആസൂത്രണത്തോട് കൂടിയ പാക്കേജിനും കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി രൂപം നല്‍കണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...