എല്‍ഡിഎഫ്‌ അടിത്തറ വിപുലമാക്കും : ജോസ്‌ കെ മാണി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : എല്‍ഡിഎഫ് അടിത്തറ വിപുലമാക്കാന്‍ കൂടുതല്‍ ജനവിഭാഗത്തെ പാര്‍ട്ടിയുടെ ഭാഗമാക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ 59–-ാം ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വൈവിധ്യവും മതമൈത്രിയും തകര്‍ക്കാന്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ ശ്രമിക്കുകയാണ്. അതിനെ നെഞ്ചുറപ്പോടെ ചെറുക്കുന്നത് പ്രാദേശിക കക്ഷികളും ഇടതുപക്ഷവുമാണ്.

കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പതനത്തിലാണ്. വിശാലമായ ജനാധിപത്യ മതേതര സഖ്യം ബിജെപിക്ക് എതിരായി ഇന്ത്യയില്‍ രൂപപ്പെടണം.എല്‍ഡിഎഫിന്‍റെ രാഷ്ട്രീയ മാതൃക ഇക്കാര്യത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന് വഴികാട്ടുമെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് ഏകകണ്ഠമായി പൂര്‍ത്തിയാക്കിയത് പാര്‍ട്ടിയുടെ ഭാവി കാഴ്ചപ്പാടാണ് വ്യക്തമാക്കുന്നതെന്ന് അധ്യക്ഷനായ കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ടി ലീഡര്‍ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ജന്മദിന സമ്മേളന വേദിയിലേക്ക് എത്തിയ ജോസ് കെ മാണി എംപിയെ പ്രവര്‍ത്തകര്‍ മാല അണിയിച്ച്‌ സ്വീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...